2001ല്‍ യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, വിമാനമുപയോഗിച്ച് തകര്‍ത്ത രീതിയിലുള്ള ഫോട്ടൊ ട്വറ്ററിലിട്ട് സൗദി സര്‍ക്കാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ട്. കാനഡയിലെ ടൊറന്റൊ ടവറിനു നേരെ വിമാനം പറക്കുന്ന ചിത്രമാണ് ‘ഇന്‍ഫോഗ്രാഫിക് കെ.എസ്.എ’ എന്ന ട്വിറ്റര്‍ അക്കൗണ്ട് പുറത്ത് വിട്ട ചിത്രം. സൗദിയിലെ നയതന്ത്ര പ്രതിനിധികളടക്കമുള്ളവര്‍ പിന്തുടരുന്ന വെരിഫൈഡ് അക്കൗണ്ടാണ് ‘ഇന്‍ഫോഗ്രാഫിക് കെ.എസ്.എ’.
‘തന്നെ സംബന്ധിക്കാത്ത കാര്യത്തില്‍ ഇടപെടുന്നവന് തനിക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ കാണേണ്ടി വരും’ എന്നൊരു അറബി വാചകവും ഫോട്ടോയുടെ കൂടെ ഇട്ടിട്ടുണ്ടായിരുന്നു. കാനഡയുമായുള്ള സൗദി അറേബ്യയുടെ ബന്ധം വഷളായിരിക്കുന്ന വേളയിലാണ് ഇങ്ങനൊരു ട്വീറ്റ്. സമര്‍ബദാവിയടക്കമുള്ള പ്രവര്‍ത്തകരെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തതിനെതിരെയാണ് സൗദി നീക്കങ്ങള്‍ നടത്തിയത്. ട്വീറ്റ് ഇട്ടതിന് തൊട്ടു പിന്നാലെ കനേഡിയന്‍ അംബാസഡറോട് സൗദി വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സൗദി, കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും സൗദി മരവിപ്പിച്ചിട്ടുണ്ട്. ടൊറന്റോയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ സൗദി സംഘടന മാപ്പ് പറഞ്ഞിട്ടുണ്ട്. കനേഡിയന്‍ അംബസഡറെ തിരിച്ചയച്ചതിനെ തങ്ങള്‍ ട്വീറ്റിലൂടെ പ്രതീകാത്മകമായി അവതരിച്ചതാണെന്ന് ‘ഇന്‍ഫോഗ്രാഫിക് കെ.എസ്.എ’ വ്യക്തമാക്കി. ട്വീറ്റിന് മറ്റുദ്ദേശങ്ങളൊന്നുമില്ലായെന്നും അവര്‍ പറഞ്ഞു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ട്വീറ്റ് പിന്‍വലിക്കുകയും അധികൃതര്‍ അക്കൗണ്ട് പൂട്ടുകയും ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്ന് സൗദി മാധ്യമ വകുപ്പ് പറഞ്ഞു.
Now deleted, here a screenshot of the threatening Saudi "infographic" featuring an airliner headed for the Toronto skyline. pic.twitter.com/LrkCLxxjFk
— Tobias Schneider (@tobiaschneider) August 6, 2018
Based on a complaint filed to the ministery of Media about a post by @Infographic_ksa, the ministry has ordered the owner of the account to shut it down until investigations are completed, according to electronic broadcasting laws in KSA. pic.twitter.com/jD2maoOyEV
— وزارة الإعلام (@media_ksa) August 6, 2018
Discussion about this post