Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മേഘാലയിൽ 100 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തി

by Brave India Desk
May 5, 2021, 05:08 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പശ്ചിമ ഖാസി: പശ്ചിമ ഖാസി ഹില്‍സ് ജില്ലയായ മേഘാലയയ്ക്ക് സമീപമാണ് ടൈറ്റനോസറിയന്‍ കുടുംബത്തില്‍പെട്ട ഏകദേശം 100 ദശലക്ഷം വര്‍ഷം പഴക്കമുള്ള സോറാപോഡുകള്‍ എന്ന ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. നോര്‍ത്ത് ഈസ്റ്റിലെ ജിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പാലിയന്റോളജി വിഭാഗത്തിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ ഫീല്‍ഡ് ട്രിപിലാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഈ കണ്ടെത്തലുകള്‍ നടന്നത്. ആദ്യമായാണ് സോറാപോഡിന്റെ അസ്ഥികള്‍ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

ടൈറ്റനോസറിയന്‍ കുടുംബത്തില്‍പെട്ട സോറാപോഡുകള്‍ക്ക് വളരെ നീളമുള്ള കഴുത്തും, നീളമുള്ള വാലുകളും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ തലകളും, കട്ടിയുള്ള തൂണുപോലുള്ള നാല് കാലുകളുമാണുള്ളത്. വലുപ്പത്തിന്റെ കാര്യത്തില്‍ മറ്റ് ചില ജീവിവര്‍​ഗങ്ങളെക്കാള്‍ ഇവ മുന്നിലായിരുന്നു. കരയില്‍ ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും വലിയ മൃഗങ്ങളുടെ പട്ടികയില്‍ ഇവയും ഉള്‍പെടുന്നു.

സോറാപോഡുകളുടെ അസ്ഥികള്‍ കണ്ടെത്തുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് മേഘാലയ. ഇതിന് മുന്‍പ് ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇതിന്റെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ആഫ്രിക്ക , ഏഷ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്, ഓസ്‌ട്രേലിയ, അന്റാര്‍ടിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധതരം സോറാപോഡ് ദിനോസറുകളാണ് ടൈറ്റനോസറുകള്‍.

മേഘാലയയില്‍ നിന്നുള്ള ദിനോസര്‍ അസ്ഥികള്‍ 2001 -ല്‍ ജി‌എസ്‌ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പൊടിഞ്ഞതും ഒട്ടും സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലും ആയിരുന്നതിനാല്‍ അവ ഏത് ഇനത്തില്‍ പെട്ടതാണ് എന്ന് തിരിച്ചയറിയാന്‍ സാധിച്ചിരുന്നില്ല.

‘ഇപ്പോഴത്തെ എല്ലുകള്‍ 2019-2020, 2020-21 എന്നീ വര്‍ഷങ്ങളിലെ ഫീല്‍ഡ് വര്‍ക് സമയത്താണ് കണ്ടെത്തിയത്. ടീമിന്റെ അവസാന സന്ദര്‍ശനം 2021 ഫെബ്രുവരിയിലായിരുന്നു. ഫോസിലുകള്‍ ഏകദേശം 100 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് അപ്രത്യക്ഷമായ ക്രിറ്റേഷ്യസിന്‍ കാലഘട്ടത്തിലേതാണ് എന്നും അതില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഫോസിലുകള്‍ ലിംബ് അസ്ഥികളാണെന്നും ഗവേഷകര്‍ പറഞ്ഞു.

ഇരുപത്തിയഞ്ചിലധികം പൊട്ടിയ അസ്ഥി മാതൃകകളാണ് കണ്ടെടുത്തിരിക്കുന്നത്. അവ വ്യത്യസ്ത വലുപ്പത്തിലുള്ളവയും, ഒറ്റപ്പെട്ട മാതൃകകളായും കാണപ്പെടുന്നു. എന്നാല്‍, അവയില്‍ ചിലത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു.

അസ്ഥികളുടെ മോശം അവസ്ഥ കാരണം അവയുടെ വംശം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും, വീണ്ടെടുക്കപ്പെട്ട എല്ലുകളില്‍ ഭൂരിഭാഗവും ഭാഗികമായി ഉറപ്പിക്കുകയും, ഭാഗികമായി മാറ്റി സ്ഥാപിക്കുകയും ചെയ്യും. അതിനാല്‍, ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളവയില്‍ നിന്ന് മൂന്നെണ്ണം മാത്രമേ പഠനത്തിനായി ഉപയോഗിക്കൂ. അവയില്‍ 55 സെന്റിമീറ്റര്‍ നീളമുള്ള ഭാഗികമായി സംരക്ഷിക്കപ്പെടുന്ന ലിംബ് അസ്ഥിയാണ് ഏറ്റവും വലുത്.

ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ തെക്കന്‍ അര്‍ധഗോളത്തിലെ ഭൂപ്രദേശങ്ങളില്‍ കണ്ടിരുന്ന ഏറ്റവും വൈവിധ്യമാര്‍ന്ന സസ്യഭുക്കുകളായിരുന്നു ടൈറ്റനോസൗറിയന്‍ സോറാപോഡ് ദിനോസറുകള്‍. പക്ഷേ, അവ ഗോണ്ട്വാനന്‍ ലാന്‍ഡ്‌മാസുകളില്‍ നിന്നുള്ളവയല്ലെന്ന് ഗവേഷകര്‍ പറഞ്ഞു.

ഏകദേശം 300 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് നിലവിലുണ്ടായിരുന്ന പാംഗിയന്‍ സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗമാണ് ഗോണ്ട്വാനലാന്റ്. ഇത് തെക്കേ അമേരിക, ആഫ്രിക, അറേബ്യ, മഡഗാസ്കര്‍, ശ്രീലങ്ക, ഇന്ത്യ, അന്റാര്‍ടിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന ഭൂഖണ്ഡങ്ങളെ ഉള്‍ക്കൊള്ളുന്നു.

ഇന്ത്യയില്‍, ക്രിറ്റേഷ്യസ് സോറാപോഡ് ദിനോസര്‍ സാധാരണയായി ടൈറ്റനോസറിയന്‍ വംശത്തില്‍ നിന്നുള്ളവയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് അവ എന്നാണ്റിപ്പോർട്ടുകൾ.

Tags: fosildainoser
Share11
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies