Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പൊലീസിന്‍റെ കണ്ണില്ലാ ക്രൂരത വീണ്ടും; നിലവിളിച്ച്‌​ കരയുന്ന മൂന്നുവയസുകാരിയെ കാറില്‍ പൂട്ടിയിട്ട ദൃശ്യങ്ങള്‍ പുറത്ത്​

by Brave India Desk
Sep 2, 2021, 01:08 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കുരുന്നു കണ്ണീരിലും അലിയാത്ത പൊലീസ്​ ക്രൂരതയു​ടെ പുതിയ വിവരങ്ങള്‍ പുറത്ത്​. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരം ബാലരാമപുരത്ത്​ പൊലീസ്​ പരിശോധനക്കിടയിലുണ്ടായ നടുക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ്​ ഇപ്പോള്‍ പുറത്തുവന്നത്​. മൂന്നുവയസുകാരി കാറിലിരുന്ന്​ കരയുന്നതിനിടെ നിര്‍ദയമായി താക്കോലെടുത്ത്​ ഡോറടച്ചു പോകുന്ന പൊലീസിന്‍റെ ദൃശ്യങ്ങള്‍ കുഞ്ഞിന്‍റെ അമ്മയാണ്​ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്​.

ധനുവെച്ചപുരം സ്വ​ദേശികളായ ദമ്പതികളും മൂന്നു വയസുള്ള കുഞ്ഞും കാറില്‍ യാത്ര ചെയ്യുമ്പോൾ ബാലരാമപുരത്ത്​ ​പരിശോധന നടത്തുന്ന പൊലീസ്​ തടഞ്ഞു നിര്‍ത്തുകയായിരുന്നു. അമിത വേഗത്തിന്​ 1500 രൂപ പിഴയടക്കാന്‍ പൊലീസ്​ ആവശ്യപ്പെട്ടു. ഗാനമേളകളിലെ ഡ്രം ആര്‍ടിസ്റ്റായ ഷിബുവും ഗായികയായ ഭാര്യ അഞ്​ജനയും ലോക്​ഡൗണില്‍ വരുമാനം നിലച്ചത് ചൂണ്ടികാണിച്ച്‌​ പിഴ ഒഴിവാക്കി തരാന്‍​ പൊലീസിനോട്​ അപേക്ഷിച്ചു. നിരവധി വാഹനങ്ങള്‍ പൊലീസ്​ പരിശോധന മറികടന്ന്​ പോകുന്നത്​ ചൂണ്ടികാണിച്ച്‌​ അതുപോലെ തങ്ങളെയും വിട്ടയച്ചു കൂടെയെന്ന്​ ഷിബു പറഞ്ഞത്​ പൊലീസിനെ പ്രകോപിപ്പിച്ചു. കാറില്‍ നിന്ന്​ ഇറങ്ങിച്ചെന്ന്​ പൊലീസ്​ വാഹനത്തിനടുത്ത്​ നിന്നായിരുന്നു ഷിബു സംസംരിച്ചിരുന്നത്​.

Stories you may like

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ദേഷ്യത്തോടെ കാറിനടുത്തേക്ക്​ കുതിച്ചെത്തിയ പൊലീസുകാരന്‍ ഡ്രൈവിങ്​ സീറ്റിലേക്ക്​ കയറി താക്കോലെടുത്തു. ഈ സമയം കാറിനകത്തുണ്ടായിരുന്ന മൂന്നുവയസുകാരി അപരിചിതനായ പൊലീസുകാരനെ കണ്ട്​ നിലവിളിച്ച്‌​ കരയുകയായിരുന്നു. എന്നാല്‍, ഇതൊന്നും കാര്യമാക്കാതെ പൊലീസുകാരന്‍ താക്കോലുമെടുത്ത്​ ഡോറടച്ചു പോയി. കേസെടുത്ത്​ അകത്തിടുമെന്നും മറ്റും പറഞ്ഞ്​ ഷിബുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

കൈയില്‍ 500 രൂപ മാത്രമുണ്ടായിരുന്ന ഷിബു അക്കാര്യം പോലീസിനോട് ബോധ്യപ്പെടുത്തിയെങ്കിലും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ കാത്തുനിന്ന് അതുവഴി വന്ന രണ്ടു സുഹൃത്തുക്കളില്‍ നിന്നായി ആയിരം രൂപ സംഘടിപ്പിച്ച്‌​ പിഴയടച്ച ശേഷമാണ്​ കുടുംബത്തെ പോകാനനുവദിച്ചത്​.

ഇതിന്‍റെ ദൃശ്യങ്ങള്‍ കുഞ്ഞിന്‍റെ അമ്മ മൊബൈൽ ഫോണില്‍ പകര്‍ത്തിയിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. നിലവിളിക്കുന്ന കുഞ്ഞുമകളെ കണ്ട്​ കണ്ണുനിറഞ്ഞു പോയിരുന്നെന്ന്​ വേദ​നയോടെ ഓർക്കുകയാണ്​ ഷിബു.

തിരുവനന്തപുരത്തു തന്നെ മൂന്നാം ക്ലാസുകരിയെയും പിതാവിനെയും പൊതുജനമധ്യത്തില്‍ പിങ്ക്​ പൊലീസ്​ അപമാനിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ്​ പഴയ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന്​ കുഞ്ഞിന്‍റെ അമ്മ അഞ്​ജന പറഞ്ഞു. കുഞ്ഞുങ്ങളോട്​ നിര്‍ദയമായി പെരുമാറുന്ന പൊലീസിന്‍റെ രീതി നേരത്തെ ഉള്ളതാണ്​. ഇതിനൊരു മാറ്റമുണ്ടാകണമെന്ന്​ അവര്‍ പറഞ്ഞു.

സംഭവത്തില്‍ പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന്​ ബാലാവകാശ കമീഷന്‍ അധ്യക്ഷന്‍ കെ.വി മനോജ്​കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത്​ പൊലീസ്​ അതിക്രമത്തിന്​ ഇരയായ മൂന്നാം ക്ലാസുകാരിക്ക്​ മാനസികാഘാതം മറികടക്കാന്‍​ കൗണ്‍സലിങ്​ ആവശ്യമാണെന്ന്​ ബാലവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു.

Tags: police attack
Share105
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies