Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

ആടിനെ അടിച്ചിടുന്ന പല്ലികൾ; അറിയാം വംശനാശ ഭീഷണി നേരിടുന്ന ഈ ജീവി വർഗ്ഗത്തെ

by Brave India Desk
Jun 20, 2023, 01:19 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

ഭിത്തിയിലും മറ്റും വെറുതെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്ന പല്ലികളെ കണ്ടാൽ നമുക്ക് ചിലപ്പോൾ ദേഷ്യം വരാറുണ്ട്.  നമ്മൾ ചിലപ്പോൾ ചൂലെടുത്ത് അതിനെയൊക്കെ ഓടിക്കാനും ശ്രമിക്കാറുണ്ട്.  വാൽ മുറിച്ചിട്ടാണ് പല്ലികൾ അപ്പോൾ രക്ഷപ്പെടാറുള്ളത്.  പല്ലികൾ രക്ഷപ്പെടലിനായി ഉപയോഗിക്കുന്ന പ്രധാന ഐഡിയ ആണത്.

എന്നാൽ നമ്മളിപ്പോൾ പരിചയപ്പെടാൻ പോകുന്ന പല്ലി വർഗത്തിൽ പെട്ട ഈ ജീവി വാലു കൊണ്ട് ഒറ്റയടിക്ക് മൃഗങ്ങളെ തീർത്ത് കളയും. അതായത് വാലു മുറിക്കുമെന്ന് കരുതി ഇതിന്റെ അടുത്തേക്ക് പേടിപ്പിക്കാൻ ചെല്ലരുത്. നമ്മുടെ കാര്യം തീരുമാനമാകും.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ദശലക്ഷണക്കണക്കിന് വർഷങ്ങൾ മുൻപാണ് ഭീമാകാരന്മാരായ ഡിനോസറുകൾ ഭൂമിയിൽ ജീവിച്ചിരുന്നത്. മനുഷ്യകുലത്തിന് എക്കാലവും അത്ഭുതമായിരുന്നു ഈ ഉരഗ വർഗ്ഗം. അതുകൊണ്ട് തന്നെ ദിനോസറുകളെ കേന്ദ്ര പ്രമേയമാക്കി വന്ന സ്റ്റീഫൻ സ്പീൽബർഗ് ചിത്രങ്ങളെല്ലാം വലിയ വിജയങ്ങൾ നേടിയിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചിരുന്ന ഈ ചിത്രങ്ങൾ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുകയും ചെയ്തു.

ദിനോസറുകളെ അനുസ്മരിപ്പിക്കുന്ന ഏതെങ്കിലും ജീവികൾ ഇന്ന് ഭൂമിയിലുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമെയുള്ളൂ .  കൊമൊഡോ ഡ്രാഗൺ. ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗ്ഗത്തിൽ പെട്ട ജീവിയാണ് ഇവൻ . മദ്ധ്യ ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലാണ് ഈ ജീവിയെ പ്രധാനമായും കാണാൻ കഴിയുന്നത്.  ദ്വീപിലെ കൊമോഡോ നാഷണൽ പാർക്ക് അതി പ്രശസ്തവും ആധുനിക കാലത്തെ പ്രകൃതിയിലെ ലോക മഹാത്ഭുതങ്ങളിൽ ഒന്നുമാണ്. ഒപ്പം യുനസ്കോയുടെ ലോക പൈതൃക കേന്ദ്രവും.

മൂന്നു മീറ്ററോളം നീളവും നൂറു കിലോയിലധികം തൂക്കവും വരുന്ന ഈ ഭീമൻ പല്ലികൾ മാംസഭുക്കുകളാണ്. പൊതുവെ ചീഞ്ഞ മാംസമാണ് ഇവ ഭക്ഷിക്കുന്നതെങ്കിലും വേണ്ടി വന്നാൽ മൃഗങ്ങളെ ആക്രമിച്ച് ഇര തേടാനും ഇവ മടിക്കാറില്ല. മാനുകളേയും മറ്റ് മൃഗങ്ങളേയുമൊക്കെ ഇവ ഭക്ഷണമാക്കാറുണ്ട്.ശക്തിയുള്ള വാലുപയോഗിച്ച് ഇരകളെ ഒറ്റയടിക്ക് ഇവ തീർത്തു കളയും. കേൾവി ശക്തി വളരെ കുറവാണെങ്കിലും മണം പിടിക്കാനുള്ള അതിശയകരമായ കഴിവുണ്ട് കൊമൊഡോ ഡ്രാഗണുകൾക്ക്. പത്തുകിലോമീറ്ററോളം ദൂരെ മുറിവേറ്റ മൃഗമോ ശവങ്ങളോ ഉണ്ടെങ്കിൽ ഇവ മണം പിടിച്ച് കണ്ടെത്തും.

കൊമൊഡോയുടെ മറ്റൊരു പ്രത്യേകത സ്വന്തം വർഗത്തിൽ പെട്ടവ ചത്താൽ ആ ശവവും  തിന്നുമെന്നതാണ്. പക്ഷിക്കൂടുകളിൽ മുട്ട ഒളിപ്പിച്ചുവയ്ക്കുകയും ചെറിയ കുട്ടികളെ മരത്തിൽ കയറ്റി വയ്ക്കുകയും ചെയ്യും. ഇല്ലെങ്കിൽ മുതിർന്ന കൊമൊഡോകൾ ഇവയെ ആഹാരമാക്കും. ഇടത്തരം ജീവി വർഗ്ഗത്തെ കിട്ടാത്തതു കാരണം കൊമൊഡോയുടെ ആഹാരത്തിൽ പത്തു ശതമാനം സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണ്.ഒരു ആടിനെ വിഴുങ്ങാൻ അരമണിക്കൂറൊക്കെ എടുക്കുന്ന കൊമൊഡോ വിഴുങ്ങൽ വേഗത്തിലാക്കാൻ മരത്തിൽ ഇടിക്കുന്ന പതിവുണ്ട്. ഇടിക്കുന്നതിന്റെ ശക്തി കൊണ്ട് ചെറിയ മരങ്ങളൊക്കെ കടപുഴകി വീഴുന്നതും സാധാരണമാണ്. മെല്ലെയുള്ള പോഷണ സ്വാംശീകരണം മൂലം ഇവയ്ക്ക് വർഷത്തിൽ വെറും 12 പ്രാവശ്യം ഭക്ഷണം കഴിച്ചാൽ മതിയാവും.

കറുപ്പ് , ഓറഞ്ച് , നീല , പച്ച നിറങ്ങളിലുള്ള കൊമൊഡോ ഡ്രാഗണുകളെ പൊതുവെ കണ്ടു വരാറുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ ഓടാനുള്ള കഴിവും ഇവയ്ക്കുണ്ട്. പ്രത്യുത്പാദനത്തിൽ  എസെക്ഷ്വൽ റീപ്രൊഡക്ഷൻ എന്ന്   പ്രത്യേകതയുള്ള വർഗ്ഗമാണിവ. കുട്ടികളുണ്ടാക്കാൻ ഇവയ്ക്ക് എതിർ ലിംഗത്തിന്റെ ആവശ്യമില്ല. അതേസമയം സെക്ഷ്വൽ റീപ്രൊഡക്ഷൻ വഴിയും ഇവയ്ക്ക് പ്രത്യത്പാദനം നടത്താൻ കഴിയും.

മുതുമുത്തശ്ശന്മാർ ലോകം ഞെട്ടിച്ചവരാണെന്നൊക്കെ പറയാമെങ്കിലും ഭൂമിയിലിന്ന് ആകെ അയ്യായിരത്തോളം കൊമൊഡോ ഡ്രാഗണുകളാണ് അവശേഷിക്കുന്നത് . മനുഷ്യർ വേട്ടയാടുന്നതും ആവാസ വ്യവസ്ഥയിലെ പ്രതിസന്ധികളുമാണ് കൊമൊഡോയുടെ വംശനാശത്തിന് കാരണമായത്. നിലവിൽ നിയമം മൂലം ഇവയ്ക്ക് സംരക്ഷണം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ജന്തുവർഗത്തിലെ ഈ രാക്ഷസപ്പല്ലി വരും തലമുറകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറെ നാൾ കൂടി ഈ ഭൂമിയിൽ കണ്ടേക്കാം. അല്ലെങ്കിൽ അങ്ങനെ നമുക്ക് പ്രത്യാശിക്കാം.

Tags: indonesiaEndangered SpeciesComodo dragonDragon
Share4
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies