Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Article
Special

അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ

by Brave India Desk
Nov 3, 2023, 07:12 pm IST
in India, Special, Article
Share on Facebook
Tweet
WhatsApp
Telegram

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതു വിധേനയും ബിജെപിയെ തോൽപ്പിക്കണം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെൻ്റ് ഇൻക്ലൂസിവ് അലൈൻസ് എന്ന ഇൻഡി സഖ്യം രൂപീകൃതമായത്. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ആണ് ഇൻഡി സഖ്യം. വലിയ ആരവങ്ങളും ആഘോഷങ്ങളും ആയിരുന്നു സഖ്യത്തിന്റെ രൂപീകരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ആരവങ്ങൾ മാറി മുറുമുറുപ്പുകൾ ആരംഭിച്ചു.

ഇപ്പോൾ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ ഇൻഡി സഖ്യം അടിച്ചു പിരിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കാരണം വലിയ അസ്വാരസ്യങ്ങളാണ് സഖ്യത്തിൽ ഉടലെടുത്തിട്ടുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഈ വേളയിൽ ഇൻഡി സഖ്യത്തിലെ നേതൃസ്ഥാനത്ത് ഉള്ള കോൺഗ്രസുമായി പ്രതിപക്ഷ പാർട്ടികൾ പോര് ആരംഭിച്ചു കഴിഞ്ഞു. നേതൃസ്ഥാനത്ത് നിന്നുകൊണ്ടുള്ള കോൺഗ്രസിന്റെ വലിയ ആളാവൽ മറ്റു ചെറു പാർട്ടികൾക്ക് ഒട്ടും സുഖിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഇൻഡി സഖ്യത്തിനായി ഏറ്റവും കൂടുതൽ ശ്രമിച്ച വ്യക്തിയാണ് ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ഇപ്പോൾ അതേ നിതീഷ് കുമാർ തന്നെ സഖ്യത്തെയും കോൺഗ്രസിനെയും തള്ളി പറഞ്ഞിരിക്കുകയാണ്. കോൺഗ്രസ് വളരെ നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്നാണ് നിതീഷ്കുമാറിന്റെ പരാതി. നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ്സും പ്രാദേശിക കക്ഷികളും തമ്മിൽ അടി തുടങ്ങി കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബീഹാറിൽ നിന്നും നിതീഷ് കുമാർ ആണെങ്കിൽ ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിനെതിരെ രംഗത്ത് വന്നത് അഖിലേഷ് യാദവ് ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 65 സീറ്റുകളിൽ തങ്ങൾ തനിയെ മത്സരിക്കുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ ഉത്തർപ്രദേശിലെ ഇൻഡി സഖ്യത്തിന്റെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെയും അവസ്ഥ മോശമല്ല. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

ബംഗാളിൽ ഇൻഡി സഖ്യത്തിലെ രണ്ട് കക്ഷികളായ തൃണമൂൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും തമ്മിലാണ് ആദ്യം പോര് ആരംഭിച്ചത്. വൈകാതെ തന്നെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി കോൺഗ്രസിനെതിരെയും തിരിഞ്ഞു. ഇനി തെലങ്കാനയിൽ ആണെങ്കിൽ കോൺഗ്രസും സിപിഎമ്മും തമ്മിലാണ് അടി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസുമായി ഒത്തുപോകാൻ ആവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം 17 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ ആണെങ്കിൽ സമാജ്വാദി പാർട്ടി, ജെഡിയു, ആം ആദ്മി പാർട്ടി എന്നീ കക്ഷികൾ എല്ലാം തന്നെ കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഇൻഡി സഖ്യത്തിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും പരസ്യമായി തന്നെ വ്യക്തമാക്കി. രാജസ്ഥാനിൽ ആണെങ്കിൽ ബി എ പി, ജെ കെ എസ് എന്നിങ്ങനെയുള്ള ചെറു പാർട്ടികളുമായാണ് കോൺഗ്രസിന്റെ അടി. കേരളത്തിലാണെങ്കിൽ ഇൻഡി സഖ്യം ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ ശക്തി പോരെന്നാണ് പല പ്രാദേശിക പാർട്ടികളുടെയും വാദം. അതുകൊണ്ടുതന്നെ തങ്ങളുടെ കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് ഒരിക്കലും തയ്യാറാവുകയുമില്ല. സ്ഥിതീകരികൾ ഇത്തരത്തിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ ഇൻഡി സഖ്യത്തിൽ വിള്ളൽ ഉണ്ടാവുകയും അടിച്ചു പിരിയുകയും ചെയ്യുമെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Tags: congressakhilesh yadavBihar Chief Minister Nitish KumarINDI Allianceindi alliance clash
Share15
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies