Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Article
Special

ഒരു പ്രാവിനെ വാങ്ങിയാലോ? ; വില വെറും 14 കോടി രൂപ മാത്രം ; സൂപ്പർതാരമാണ് ഈ ബെൽജിയൻ പ്രാവ്

by Brave India Desk
May 17, 2024, 05:20 pm IST
in Special, Article
Share on Facebook
Tweet
WhatsApp
Telegram

പ്രാവിനെ വളർത്താൻ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട്. പലപ്പോഴും വലിയ വില കൊടുത്ത് വ്യത്യസ്ത ഇനം പ്രാവുകളെ വാങ്ങുന്നവരും ഉണ്ട്. എന്നാൽ ഒരു പ്രാവിന് വേണ്ടി 14 കോടി രൂപ ചെലവാക്കാൻ നിങ്ങൾ തയ്യാറാകുമോ? ബെൽജിയത്തിൽ നടന്ന ഒരു പ്രാവ് ലേലത്തിൽ ഒരു പ്രാവിനെ വിറ്റഴിച്ചത് 14 കോടി രൂപയ്ക്കാണ്. കാര്യം ഈ പ്രാവ് ആത്ര നിസാരക്കാരനല്ല കേട്ടോ. പ്രാവുകളുടെ ലോകത്തെ സൂപ്പർസ്റ്റാർ എന്ന് തന്നെ ഈ പ്രാവിനെ വിളിക്കാം. അപ്പോൾ ഈ 14 കോടിയുടെ പ്രാവിന്റെ വിശേഷങ്ങൾ അറിഞ്ഞാലോ?

പ്രാവുകളിൽ ഏറ്റവും വിലയേറിയ വിഭാഗമാണ് മത്സര പ്രാവുകൾ. റേസിംഗ് പ്രാവുകൾ എന്നറിയപ്പെടുന്ന ഇവ പ്രാവ് പറത്തൽ മത്സരങ്ങൾക്ക് ആയാണ് ഉപയോഗിക്കപ്പെടുന്നത്. പ്രത്യേക പരിശീലനം നൽകിയ പ്രാവുകളെ പറത്തിവിട്ട് എത്ര ദൂരം സഞ്ചരിച്ചു, എത്ര വേഗതയിൽ സഞ്ചരിച്ചു, ആരാണ് ആദ്യം എത്തിയത് എന്നൊക്കെ കണക്കാക്കുന്ന ഒരു മത്സരമാണ് പ്രാവ് റേസിംഗ്. ഒരു നിശ്ചിത ദൂരത്തിൽ പറന്ന് തിരികെ പറത്തി വിട്ട ഇടത്തേക്ക് തന്നെ തിരിച്ചു വരുന്നവയാണ് ഇത്തരം പ്രാവുകൾ. ഇതിനായി ഇവർക്ക് മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലനവും നൽകാറുണ്ട്. കൃത്യമായ ദൂരം സഞ്ചരിച്ച ശേഷം ഏത് പ്രാവാണ് ആദ്യം തിരികെ എത്തുന്നത് എന്ന് നോക്കിയാണ് ഈ മത്സരത്തിലെ വിജയികളെ കണ്ടെത്തുന്നത്.

Stories you may like

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ലോകത്തിലെതന്നെ ഏറ്റവും വിലയുള്ള പക്ഷികളാണ് ഈ പ്രാവ് പറത്തൽ മത്സരങ്ങൾക്ക്  ഉപയോഗിക്കുന്ന പരിശീലനം നേടിയ റേസിംഗ് പ്രാവുകൾ . ലോകത്തിന്റെ പലഭാഗങ്ങളിലും പ്രാവ് പറത്തൽ മത്സരങ്ങൾ നടക്കുന്നുണ്ട്.  ഒറ്റത്തവണയായി ഏതാണ്ട് ആയിരം കിലോമീറ്ററിലേറെ ദൂരം വരെ പറക്കാൻ ഇത്തരം പ്രാവുകൾക്ക് കഴിയും. നല്ല പറക്കൽ ശേഷിയുള്ള ഇനം പ്രാവുകളെ ആണ് ഇത്തരം മത്സരങ്ങൾക്ക് പരിശീലിപ്പിക്കാൻ ആയി തിരഞ്ഞെടുക്കുന്നത്. സ്ഥിരമായി പറക്കുന്നതിനാൽ കൃത്യമായ പ്രോട്ടീനുള്ള ഭക്ഷണം കൃത്യമായ അളവിൽ ഇവയ്ക്ക്  കൊടുത്തുകൊണ്ടിരിക്കണം. ബദാമും നട്ട്സുകളും കടലപ്പരിപ്പുമൊക്കെ ഈ പ്രാവുകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ്. തൂക്കം കൂടുകയോ കുറയുകയോ ചെയ്യാതെ നോക്കേണ്ടത് ഇവരുടെ കാര്യത്തിൽ പ്രധാനമാണ്. ഇങ്ങനെ കൃത്യമായ പരിചരണവും ശ്രദ്ധയും പരിശീലനവും എല്ലാം നൽകി വളർത്തുന്നതിനാൽ ഈ റേസിംഗ് പ്രാവുകൾക്ക് വലിയ വിലയാണ് വിപണിയിൽ ഉള്ളത്.

മികച്ച പരിശീലനം ലഭിച്ചിട്ടുള്ള പ്രാവുകൾക്ക് ലക്ഷങ്ങൾ മുതൽ കോടികൾ വരെ വില ലഭിക്കുന്നതാണ്. ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ വളർത്തിയ രണ്ട് വയസ്സുള്ള ന്യൂ കിം എന്ന റേസിംഗ് പ്രാവിന് ലേലത്തിൽ ലഭിച്ചത് 14 കോടി രൂപയാണ്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും വിലയേറിയ പക്ഷിയായി ന്യൂ കിം എന്ന ഈ പ്രാവ് മാറി.  ഫ്ലെമിഷ് പരിശീലകനായ ഗാസ്റ്റൺ വാൻ ഡി വൂവറാണ് ന്യൂ കിമ്മിനെ വളർത്തിയതും പരിശീലനം നൽകിയതും. നിരവധി സമ്മാനങ്ങൾ നേടിയ റേസിംഗ് പ്രാവുകളെ ഇദ്ദേഹം വളർത്തിയിരുന്നു. ഇപ്പോൾ 76 വയസ്സുള്ള അദ്ദേഹം പ്രാവ് റേസിംഗ് മത്സരങ്ങളിൽ നിന്നും വിരമിക്കുകയും തന്റെ 400 പക്ഷികളെ വില്പനയ്ക്ക് ആയി വെക്കുകയും ചെയ്തു. ഈ വില്പനയിലാണ് ന്യൂ കിമ്മിന് 14 കോടി രൂപ ലഭിച്ചത്.

1.5 മില്യൺ ഡോളർ ആയിരുന്നു ലേലസമയത്ത് ന്യൂ കിം എന്ന ഈ പ്രാവിന് അടിസ്ഥാന വിലയായി പരിശീലകൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ പ്രാവിനെ സ്വന്തമാക്കാനായി വലിയ മത്സരമായിരുന്നു നടന്നത്. ഒടുവിൽ ‘സൂപ്പർ ഡ്യൂപ്പർ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരു അജ്ഞാത വ്യക്തി 1.8 മില്യൺ ഡോളർ തുക നൽകി ഈ പ്രാവിനെ സ്വന്തമാക്കുകയായിരുന്നു. നിലവിലെ ഇന്ത്യൻ രൂപയിൽ ഏതാണ്ട് 14 കോടിയിലേറെ രൂപയാണ് ഇത്.

പ്രാവ് റേസിംഗിന്റെ പരമ്പരാഗത ഹൃദയഭൂമി ആയാണ് ബെൽജിയം കണക്കാക്കപ്പെടുന്നത്.
ബെൽജിയത്തിലെ പോലെ  ഉയർന്ന സാന്ദ്രതയിൽ ഇത്രയധികം പ്രാവ് ആരാധകർ ജീവിക്കുന്ന ഒരു രാജ്യവും ലോകത്തിലില്ല എന്ന് തന്നെ പറയാം. കാരണം ബെൽജിയത്തിലെ ജനങ്ങൾക്ക് പ്രാവ് പറത്തൽ മത്സരങ്ങൾ ഏതാണ്ട് ചാമ്പ്യൻസ് ലീഗ് പോലെയാണ്. ലോകത്ത് നിരവധി രാജ്യങ്ങളിൽ ഇത്തരം പ്രാവ് റേസിംഗ് വളരെ പ്രചാരമുള്ള ഒരു കായിക വിനോദമാണ്. ഇതിനായി ഏറ്റവും മുന്തിയ ഇനം പ്രാവുകളെ വലിയ വില കൊടുത്ത് തന്നെ പലരും സ്വന്തമാക്കാറുണ്ട്. ഇത്തരം മത്സര പ്രാവുകളിൽ ഏറ്റവും മികച്ച കായികക്ഷമത ഉള്ളതായി അറിയപ്പെടുന്നത് ബെൽജിയം പ്രാവുകൾക്ക് ആണ്. അവയിൽ തന്നെ ആൺപ്രാവുകൾക്ക് പെൺപ്രാവുകളെക്കാൾ കൂടുതൽ വില ലഭിക്കുന്നതാണ്. മികച്ച ആൺ പ്രാവിൽ നിന്നും കൂടുതൽ കായികക്ഷമതയുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയും എന്നുള്ളതാണ് ഇതിന് കാരണം. ഏതാണ്ട് മൂന്നുവർഷത്തോളമാണ് ഒരു റേസിംഗ് പ്രാവ് മത്സര രംഗത്ത് ഉണ്ടാവുക. അതിനാൽ തന്നെ ഏതാനും വർഷങ്ങൾക്കുള്ളിൽ ന്യൂ കിമ്മിനേക്കാൾ വില ലഭിക്കുന്ന മറ്റൊരു പ്രാവിന്റെ കഥയും നമുക്ക് കേൾക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Tags: 14 crorenew kimracing pigeonpigeon
Share16
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies