Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

by Brave India Desk
Jul 15, 2025, 06:39 pm IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രൊജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എക്സ്റ്റൻഡഡ് ട്രജക്റ്ററി-ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ ആണ് പരീക്ഷിച്ചത്. 1500 കിലോമീറ്റർ പ്രഹരപരിധിയുള്ള ഈ ഹൈപ്പർസോണിക് മിസൈലിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉയർന്ന കൃത്യതയാണ്. അതിനൊപ്പം റഡാറുകളെ കബളിപ്പിക്കുന്ന സ്റ്റൈൽത്തും മാറ്റുകൂട്ടുന്നു. ഇന്നലെയാണ് മിസൈൽ പരീക്ഷണം നടത്തിയത്.

മിസൈലിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌ക്രാംജെറ്റ് എൻജിനാണ് ഉപയോഗിക്കുന്നത്. മിസൈൽ ഹൈപ്പർ സോണിക് വേഗതയിലെത്തുമ്പോൾ അന്തരീക്ഷത്തിൽനിന്നാണ് ഇന്ധനജ്വലനത്തിനായുള്ള ഓക്സിജൻ വലിച്ചെടുക്കുക. മിസൈലിന്റെ ഭാരം കുറയ്ക്കാൻ സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യ സഹായിക്കും. മിസൈലിന് ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗമാർജിക്കാനാകുമെന്നാണ് റിപ്പോർട്ട്. അതായത് മണിക്കൂറിൽ 11,000 കിലോമീറ്റർ വേഗതയിലാകും മിസൈൽ കുതിക്കുക. ഒരോ സെക്കൻഡിലും മൂന്ന് കിലോമീറ്റർ വീതം മിസൈൽ മറികടക്കും. 1000 മുതൽ 2000 കിലോഗ്രാം വരെ ഭാരം വരുന്ന പോർമുനകൾ വഹിക്കാൻ കഴിയുന്ന മിസൈൽ ആണവായുധ ശേഷിയുള്ളതാണ്.

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

വിക്ഷേപിച്ച് കഴിഞ്ഞാലും ഇടയ്ക്ക് വെച്ച് ലക്ഷ്യം മാറ്റാൻ സാധിക്കും. അതിവേഗത്തിലെത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് തടുക്കാൻ സാധിക്കുകയുമില്ല. ആദ്യഘട്ടത്തിൽ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിൽ കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് പ്രയോഗിക്കാവുന്ന പതിപ്പുകളും വികസിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Tags: project vishnuThe Extended Trajectory Long Duration Hypersonic Cruise Missile
Share9
Tweet
Send
Share

Latest stories from this section

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies