വൈദ്യശാസ്ത്രപരമായി ‘ആക്റ്റീവ്ലി ഡയിംഗ്’ എന്ന് വിളിക്കപ്പെടുന്ന അവസാന ഘട്ടത്തിൽ, അതായത് മരണത്തിന് 24 മണിക്കൂർ മുമ്പ് മനുഷ്യശരീരത്തിൽ പ്രകടമാകുന്ന പ്രധാന മാറ്റങ്ങളെയും ലക്ഷണങ്ങളെയും കുറിച്ചുള്ള ആരോഗ്യ വിവരങ്ങൾ താഴെ നൽകുന്നു.
ശരീരത്തിന്റെ പ്രവർത്തനങ്ങളും രക്തസമ്മർദ്ദവും ക്രമാതീതമായി കുറയുന്നതോടെ ഹൃദയമിടിപ്പും മന്ദഗതിയിലാകുന്നു.കൈകാലുകൾ തൊടുമ്പോൾ അതീവ തണുപ്പായി അനുഭവപ്പെടുക, ചർമ്മത്തിന്റെ നിറം മങ്ങുകയോ നീലയോ വെളുപ്പോ നിറത്തിലേക്ക് മാറുകയോ ചെയ്യുക .
ശരീരം മുഴുവൻ പ്രവർത്തനങ്ങൾ മന്ദീഭവിക്കുമ്പോൾ ശ്വാസോച്ഛ്വാസ രീതിയിലും വലിയ മാറ്റങ്ങൾ വരുന്നു. ശ്വാസമെടുക്കൽ വളരെ പതുക്കെയാവുകയോ ഇടയ്ക്ക് കുറേ സമയം ശ്വാസം നിലയ്ക്കുന്ന അവസ്ഥ ഉണ്ടാവുകയോ ചെയ്യാം. തൊണ്ടയിൽ കഫം കെട്ടിക്കിടക്കുന്നത് മൂലം ഒരുതരം ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം ഉണ്ടാകാം.
ഈ ഘട്ടത്തിൽ രോഗി പൂർണ്ണമായും ഉറക്കത്തിലേക്കോ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലേക്കോ കടക്കുന്നു.
ചുറ്റുമുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനോ സംസാരിക്കാനോ സാധിക്കാതെ വരിക. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഉള്ള താൽപ്പര്യം പൂർണ്ണമായി ഇല്ലാതാവുക.
രോഗിക്ക് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കേൾക്കാനുള്ള ശേഷി അവസാന നിമിഷം വരെ നിലനിൽക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അതിനാൽ ഈ സമയത്ത് കൂടെയുള്ളവർ സ്നേഹത്തോടെ സംസാരിക്കുന്നതും സാന്നിധ്യം അറിയിക്കുന്നതും അവർക്ക് മാനസിക ആശ്വാസം നൽകും.












