Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Nov 13, 2026, 06:13 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഡീസൽ വില ലീറ്ററിന് 7 രൂപ വർധിപ്പിച്ചതിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള വിപണിയിലെ സാഹചര്യമനുസരിച്ച് ഡീസൽ വില ലീറ്ററിന് 50 രൂപയെങ്കിലും കൂട്ടേണ്ടതായിരുന്നുവെന്നും, എന്നാൽ ജനങ്ങളെയും കർഷകരെയും ബാധിക്കാതിരിക്കാൻ 43 രൂപയുടെ അധിക ബാധ്യത കേന്ദ്ര സർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ‘കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഏതാനും ആഴ്ചകൾക്കുള്ളിൽ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറിലേക്കാണ് കുതിച്ചുയർന്നത്. ഇത് ഇന്ത്യയ്ക്ക് മുന്നിൽ വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ ഡീസൽ വില ലീറ്ററിന് കുറഞ്ഞത് 50 രൂപയെങ്കിലും വർധിപ്പിക്കേണ്ടി വരുമായിരുന്നു. എന്നാൽ, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ പൂർണഭാരം സാധാരണക്കാരിലേക്കും കർഷകരിലേക്കും അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.ഇതോടെയാണ് റീട്ടെയ്ൽ വിലവർധന 7 രൂപയായി ചുരുങ്ങിയതെന്ന് മോദി വിശദീകരിച്ചു.

Stories you may like

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ഇത്തരത്തിൽ 43 രൂപയുടെ ബാധ്യത ഏറ്റെടുത്തതിലൂടെ കേന്ദ്ര സർക്കാരിന് ഓരോ മാസവും ഏകദേശം 14,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. അയൽരാജ്യങ്ങളിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെ വർധിച്ചപ്പോഴും ഇന്ത്യയിൽ ചെറിയൊരു വർധന മാത്രമാണ് വരുത്തിയത്. കഴിഞ്ഞ മേയിലായിരുന്നു പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ ശരാശരി 7 രൂപയുടെ വർധനവ് വരുത്തിയത്.ഇതനുസരിച്ച് തിരുവനന്തപുരത്ത് നിലവിൽ ഡീസൽ വില ലീറ്ററിന് 104.40 രൂപയും പെട്രോൾ വില 115.49 രൂപയുമാണ്.

കർഷകരുടെ താൽപ്പര്യങ്ങൾക്കാണ് സർക്കാർ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.കഴിഞ്ഞ 12 വർഷത്തെ ഭരണകാലയളവിൽ കർഷകർക്ക് കുറഞ്ഞ നിരക്കിൽ വളം ലഭ്യമാക്കുന്നതിനായി മാത്രം 16 ലക്ഷം കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിപണിയിൽ 5,000 രൂപയോളം വിലവരുന്ന ഒരു ചാക്ക് ഡിഎപി വളം ഇന്ത്യയിലെ കർഷകർക്ക് 1,300 രൂപയ്ക്കും, 3,000 രൂപ വിലവരുന്ന യൂറിയ 300 രൂപയിൽ താഴെ നിരക്കിലുമാണ് ലഭ്യമാക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. കർഷകരെ ശാക്തീകരിക്കാതെ ‘വികസിത ഭാരതം’ സാധ്യമാകില്ലെന്നും സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ദശകത്തിൽ കാർഷിക മേഖല ശരാശരി നാല് ശതമാനത്തിലധികം വളർച്ച കൈവരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: modipm
Share
Tweet
Send
Share

Latest stories from this section

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപലഹാരമെന്ന് കരുതി നൽകിയത് ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

Latest News

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies