Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

 ഡൽഹി ചാവേറാക്രമണത്തിന് പിന്നിൽ ഭീകരസംഘടനയുടെ വനിതാ വിഭാഗത്തിനും പങ്ക്? അറസ്റ്റിലായ വനിതാ ഡോക്ടർ ഇന്ത്യയിലെ കുപ്രസിദ്ധഭീകരനേതാവോ?

by Brave India Desk
Nov 11, 2025, 01:59 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി ചെങ്കോട്ട കാർ ബോംബാക്രമണത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനും ഭീകരസംഘടനയുടെ വനിതാ വിഭാഗത്തിനും പങ്കുണ്ടെന്ന് വിവരം.  കഴിഞ്ഞ ദിവസം തോക്കും തിരകളുമായി ഫരീദാബാദിൽ അറസ്റ്റിലായ വനിതാ ഡോക്ടർക്ക് ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. ഇവർ ജെയ്‌ഷെയുടെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ തലവനാകാമെന്ന സംശയമാണ് ശക്തമാകുന്നത്.

ഡല്‍ഹി സ്‌ഫോടനത്തിനും ജെയ്‌ഷെ ഭീകര ഗ്രൂപ്പിനും ഇടയില്‍ രണ്ട് ബന്ധങ്ങള്‍ ഉള്ളതായാണ് സംശയം ഉടലെടുക്കുന്നത്. ആദ്യത്തേത് ആക്രമണം നടത്തിയ ഭീകര മൊഡ്യൂളാണ്.  രണ്ടാമത്തേത്  കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ   ഡോ ഷഹീന ഷാഹിദാണ്.  ഹരിയാനയിൽ രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിൾ, മൂന്ന് മാഗസിനുകൾ, ഒരു പിസ്റ്റൾ, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

ലക്നൗവിലെ ലാൽ ബാഗിലാണ് ഡോ. ഷഹീൻ ഷാഹിദ് താമസിക്കുന്നത്. അറസ്റ്റിനുശേഷം, ഇവരെ ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്യലിനായി വിമാനമാർഗം ശ്രീനഗറിലേക്ക് കൊണ്ടുവന്നു. അവർ സ്വയം സ്‌ഫോടകവസ്തുക്കൾ എത്തിച്ചോ അതോ ലോജിസ്റ്റിക്കൽ പിന്തുണ നൽകിയോ എന്നും അന്വേഷിക്കുന്നുണ്ട്.

2025 ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരൻ മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്‌ഷെയ്ക്കെതിരെ ഇന്ത്യൻ സെെന്യം വ്യാപകമായനടപടികളാണ് കെെക്കൊണ്ടത്. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായുള്ള  വ്യോമാക്രമണങ്ങൾ  ബഹവൽപൂരിലെ ജെയ്‌ഷെ ആസ്ഥാനമടക്കം നശിപ്പിച്ചിരുന്നു,

ബഹാവൽപൂരിൽ നടന്ന ആക്രമണത്തിൽ  ജെയ്ഷ സ്ഥാപകനേതാവ് മസൂദ് അസ്ഹറിൻ്റെ സഹോദരീഭർത്താവ് യൂസഫ് അസ്ഹർ ഉൾപ്പെടെ ഭീകര കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടിരുന്നു. യൂസഫ് അസ്ഹർ വിവാഹം കഴിച്ചത് ഭീകര നേതാവിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിനെയാണ് .അതിനുശേഷം, പാകിസ്താൻ ഡീപ്-സ്റ്റേറ്റിൽ നിന്നുള്ള സാമ്പത്തിക, ലോജിസ്റ്റിക്കൽ പിന്തുണയോടെ  ഭീകരസംഘടന പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓഗസ്റ്റിൽ ഗ്രൂപ്പ് ഒരു ‘ഫണ്ട്-റൈസിംഗ്’ കാമ്പെയ്‌ൻ ആരംഭിച്ചതായും ‘ലോകത്തെ ഒരു പറുദീസയാക്കി മാറ്റുമെന്ന’ വാഗ്ദാനങ്ങളോടെ റിക്രൂട്ട്‌മെന്റ് ശക്തമാക്കിയതായും വിവരങ്ങളുണ്ടായിരുന്നു.

ആ പുനർനിർമ്മാണത്തിന്റെ ഒരു ഭാഗം ‘വനിതാ വിഭാഗം’ – ജമാഅത്ത് ഉൽ-മുമിനത്ത് – ആരംഭിക്കുക എന്നതായിരുന്നു. ഇതിൻ്റെ ചുമതല മസൂദ് അസ്ഹറിൻ്റെ സാദിയ അസ്ഹറിനായിരുന്നു. സ്ത്രീകളെ പഠിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി സാദിയ അസ്ഹറും മറ്റൊരു സഹോദരി സമൈറ അസ്ഹറും 40 മിനിറ്റ് വീതമുള്ള ‘ഓൺലൈൻ ക്ലാസുകൾ നടത്തിവരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ജെയ്‌ഷെ കമാൻഡർമാരുടെ ഭാര്യമാരിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇരുവരോടും ഭീകരനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: Sadiya AzharPak Terror GroupDelhi Red Fort BlastDr Shaheena Shahid
Share
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies