Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

by Brave India Desk
Dec 20, 2025, 10:06 am IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

നാട്ടിൽ ഒരു തൊഴിലുമില്ലാതെ നിൽക്കുന്ന രണ്ട് യുവാക്കൾ, ഇനി ജീവിതം എങ്ങനെ എങ്കിലും രക്ഷപ്പെടണമെങ്കിൽ ഗൾഫിലെത്തിയാൽ മാത്രമേ  എന്തെങ്കിലും നടക്കൂ എന്ന് അവർ തിരിച്ചറിയുന്നു. ഉണ്ടായിരുന്ന പശുവിനെ വിറ്റും, വെള്ളത്തിൽ ചാടിയും കടലിൽ നീന്തിയും എല്ലാം അവർ ‘ഗൾഫിലെത്തുന്നു’ എന്നാൽ പിന്നീടാണ് ഗൾഫ് ആണെന്ന് പറഞ്ഞ് പറ്റിച്ച ഗഫൂർക്ക തങ്ങളെ എത്തിച്ചത് മദിരാശിയിൽ ആണെന്ന് അവർ തിരിച്ചറിയുന്നത്. ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളായിരുന്നു 1987 ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന സിനിമ പറഞ്ഞ കഥ. ചെറിയ ഒരു ആശയമാണെങ്കിലും അതിനെ അവതരിപ്പിച്ച, എഴുതിയ രീതിയിലൂടെ സിനിമയിറങ്ങി 38 വർഷങ്ങൾ കഴിഞ്ഞിട്ടും അതിലെ യുവാക്കളായ ദാസനും വിജയനും ചില സമയങ്ങളിൽ എങ്കിലും നമ്മൾ തന്നെയാണെന്ന് മലയാളികൾക്ക് തോന്നാറുണ്ട്. അതായിരുന്നു നാടോടിക്കാറ്റ് എന്ന സിനിമയുടെ എഴുത്തിന്റെ പവർ, ആ സിനിമയിലെ ദാസനും വിജയനും ഇന്നും നമുക്കിടയിൽ സംസാര വിഷയമാകുന്നുണ്ടെങ്കിൽ അതിനൊരൊറ്റ കാരണമേ ഉള്ളു- ശ്രീനിവാസൻ.

സിനിമയിൽ തൊഴിലില്ലായ്മയും ഗൾഫ് സ്വപ്നങ്ങളും ഹാസ്യരൂപേണ അവതരിപ്പിച്ച ശ്രീനിവാസൻ അതിലൂടെ പങ്കുവെച്ച ആശയം വളരെ വലുതായിരുന്നു. ഒരു ലോൺ കിട്ടാനുള്ള കഷ്ടപ്പാട്, തൊഴിൽ സ്ഥലത്ത് നേരിടുന്ന അപമാനങ്ങൾ, രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള കഷ്ടപ്പാടുകൾ എന്നിവയെല്ലാം അദ്ദേഹം നമുക്ക് കാണിച്ചുതന്നു. സിനിമയിൽ ബികോം ഫസ്റ്റ് ക്ലാസുകാരനായ ദാസനും പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള വിജയനും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നർമ്മത്തിൽ ചാലിച്ച് നമുക്ക് മുന്നിലേക്ക് വെച്ചപ്പോൾ ആ സിനിമയിലെ ചില ഡയലോഗുകൾ മലയാളികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായിട്ടും പറഞ്ഞിട്ടുണ്ടാകും.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

“ദാസാ, ഏതാ ഈ അലവലാതി?” 

“കുറച്ച് തേങ്ങാപ്പിണ്ണാക്ക് ഉണ്ടായിരുന്നത് ഞാനെടുത്ത് തിന്നു.”

“ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനെ “

“അംഗം പവനായി ശവമായി!” 

കേൾക്കുമ്പോൾ സിമ്പിൾ എന്ന് തോന്നിക്കുന്ന ഈ ഡയലോഗുകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതൊക്കെ ആരോടെങ്കിലും പറയാനുള്ള സാഹചര്യം നമുക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും വരുമെന്നിടത്താണ്.

നാടോടിക്കറ്റിൽ എങ്ങനെയെങ്കിലും ഗൾഫിലെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാക്കളുടെ കഥയാണ് പറഞ്ഞതെങ്കിൽ വർഷങ്ങളായി ഗൾഫിൽ പണിയെടുത്ത് ഇനി നാട്ടിൽ സമാധാനമായി എന്തെങ്കിലും ബിസിനസ് നടത്താൻ ശ്രമിക്കുന്ന മോഹൻലാൽ കഥാപാത്രമായ മുരളിയെ ശ്രീനിവാസൻ നമുക്ക് കാണിച്ചുതന്നു. നാട്ടിലെത്തിയപ്പോൾ വാരിക്കോരി സ്നേഹം അഭിനയിക്കുന്ന ബന്ധുക്കൾ തന്നെ തിരിച്ചു പോകുന്നില്ല എന്ന് അറിഞ്ഞപ്പോൾ കൈയൊഴിയുന്നതും, പണം ഉള്ളപ്പോൾ കൂടെ നിൽക്കുന്ന പരാജയം വരുമ്പോൾ പഴിക്കുന്നതുമെല്ലാം സിനിമയിൽ കാണാം. ശ്രീനിവാസന്റെ പിതാവ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷം നാട്ടിൽ ഒരു ബസ് വാങ്ങുകയും അത് വലിയ സാമ്പത്തിക നഷ്ടത്തിലും യൂണിയൻ പ്രശ്നങ്ങളിലും കലാശിക്കുകയും ചെയ്ത അനുഭവം ആണ് ഈ സിനിമയ്ക്ക് ആധാരമായത്. ശ്രീനിവാസന്റെ കുടുംബത്തിനുണ്ടായ ആ ദുരനുഭവം അദ്ദേഹം തിരക്കഥയാക്കി മാറ്റുകയായിരുന്നു.

കഷ്ടപ്പടുകളെ ഒകെ മറികടന്ന് ബസ് വാങ്ങുന്ന മുരളിക്ക് നാട്ടിലെ യൂണിയൻ നേതാക്കളുടെ വാശിക്ക് മുന്നിൽ ജയിക്കാൻ സാധിക്കുന്നില്ല. അതുവരെ മലയാള സിനിമ കണ്ടിട്ടുള്ളത് എങ്ങനെ എങ്കിലും ജയിച്ചുകയറുന്ന നായകന്മാരെ ആണെങ്കിൽ വരവേൽപ്പിലെ മുരളി തോറ്റവനാണ്. നായകന് ഒടുവിൽ പരാജയം സമ്മതിച്ച് വീണ്ടും ഗൾഫിലേക്ക് പോകേണ്ടി വരുന്ന ഈ സിനിമ അക്കാലത്ത് ഒരു വലിയ റിസ്ക് ആയിരുന്നു. നായകൻ തോറ്റുപോയാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് അണിയറപ്രവർത്തകർ ഭയന്നിരുന്നു. എന്നാൽ സിനിമ റിലീസായപ്പോൾ അത് ജനം ഏറ്റെടുത്തു.

ഇന്ന് ആഘോഷിക്കുന്ന പല സിനിമകളുടെ വമ്പൻ ആശയങ്ങളും പറയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും 30 – 40 വർഷങ്ങൾക്ക് മുമ്പുതന്നെ ശ്രീനിവാസൻ എന്ന മലയാള സിനിമ കണ്ട ജീനിയസ് നമുക്ക് കാണിച്ചുതന്നതാണ്. അദ്ദേഹം വിടവാങ്ങുമ്പോൾ എല്ലാ കാലത്തും എല്ലാ തലമുറക്കും ആഘോഷിക്കാനും ചിന്തിക്കാനും ഒരൽപ്പം കരയാനുമുള്ള എല്ലാം നമുക്ക് തന്നിട്ടാണ് അദ്ദേഹം പോകുന്നത്. റസ്റ്റ്‌ ഇന്ന് സിനിമ, ശ്രീനി….

Tags: sreenivasantrendingMALAYALAM MOVIES
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies