Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

by Brave India Desk
Apr 19, 2026, 02:43 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ വികസന കുതിപ്പിൽ പൊൻതൂവലായി, സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി നിർമ്മിച്ച ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ (ICCC) തിരുപ്പതിയിൽ പ്രവർത്തനമാരംഭിച്ചു. എം.എൽ.എ അരാണി ശ്രീനിവാസുലു, ജില്ലാ കളക്ടർ ഡോ. എസ് വെങ്കടേശ്വർ, എസ്.പി സുബ്ബരായഡു, മുനിസിപ്പൽ കമ്മീഷണർ എൻ. മൗര്യ എന്നിവർ ചേർന്നാണ്  അത്യാധുനിക സംവിധാനം രാജ്യത്തിന് സമർപ്പിച്ചത്. നഗരത്തിന്റെ സുരക്ഷയും ഭരണനിർവ്വഹണവും ഇനി ഒറ്റ വിരൽത്തുമ്പിൽ നിയന്ത്രിക്കപ്പെടും എന്നതിന്റെ അഭിമാനകരമായ നേട്ടമാണ് ഐ.സി.സി.സി.

പോലീസിന്റെയും ട്രാഫിക്കിന്റെയും റവന്യൂ-മുനിസിപ്പൽ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഹബ്ബായാണ് ഇത് പ്രവർത്തിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ, വാഹന മോഷണങ്ങൾ, നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനൊപ്പം, നഗരത്തിലെ മാലിന്യ നിർമാർജനവും ഈ കൺട്രോൾ റൂമിലൂടെ കൃത്യമായി വിലയിരുത്തപ്പെടും. പോലീസിന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ തന്നെ നിയമലംഘകർക്ക് തത്സമയം ഓൺലൈൻ പിഴ ഈടാക്കാനുള്ള അത്യാധുനിക സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. നഗരത്തിലെ ഏത് കോണിൽ നടക്കുന്ന സംഭവങ്ങളും മിനിറ്റുകൾക്കകം കണ്ടെത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും തിരുപ്പതി തിരുമല ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ ഈ കൺട്രോൾ സെന്റർ വലിയ പങ്കുവഹിക്കും. 120 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ വമ്പൻ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായിക്കഴിഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ സംവിധാനം പൂർണ്ണമായും സജ്ജമാകും. നഗരത്തിലെ 135 പ്രധാന കേന്ദ്രങ്ങളിലായി 400 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി നേരത്തെ തിരുമലയിൽ ഉദ്ഘാടനം ചെയ്ത കൺട്രോൾ സെന്ററുമായി ഇതിനെ ബന്ധിപ്പിക്കുന്നതോടെ, ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ഭക്തജനത്തിരക്കും സുഗമമായി കൈകാര്യം ചെയ്യാനും പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും സാധിക്കും.

സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് എൻ.ഇ.സി, കെൽട്രോൺ എന്നീ സാങ്കേതിക പങ്കാളികളുടെ സഹായത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. വന്യമൃഗങ്ങൾ നഗരത്തിലേക്ക് ഇറങ്ങുന്നത് തടയാൻ സൂ പാർക്ക്-ചെർലോപ്പള്ളി റോഡിൽ പ്രത്യേകം 9 പി.ടി.ഇസെഡ് (PTZ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാലിന്യം തള്ളുന്നവരെയും നിർമ്മാണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നവരെയും ക്യാമറയിലൂടെ കണ്ടെത്തി പിഴ ഈടാക്കും. ഇന്ത്യയുടെ ഐടി കുതിപ്പിന്റെയും സ്മാർട്ട് സിറ്റി പദ്ധതിയുടെയും ഈ വൻവിജയം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സുരക്ഷയും വികസനവും ഒരുമിച്ച് കൊണ്ടുപോകുന്ന നവഭാരതത്തിന്റെ ഈ മാതൃകയെ വാഴ്ത്തിക്കൊണ്ട് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തുന്നത്.

ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായി മുനിസിപ്പൽ, പോലീസ്, റവന്യൂ വകുപ്പുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന ഉറപ്പാണ് അധികൃതർ നൽകുന്നത്. ആത്മീയതയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്ന പുതിയ ഭാരതത്തിന്റെ വികസന മാതൃകയാണ് തിരുപ്പതിയിൽ തെളിയുന്നത്. പൗരന്മാരുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് കുതിക്കുന്ന നവഭാരതത്തിന്റെ അഭിമാനകരമായ മറ്റൊരു കാൽവെപ്പായി ഈ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ഇടംപിടിക്കുകയാണ്.

Tags: thirupathitirupati tech hub
Share
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies