Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

by Brave India Desk
Jul 9, 2026, 07:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവച്ച മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജിവെച്ച പ്രമുഖ നേതാക്കളായ സുസ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെസ്റ്റ് ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ മൂന്ന് നേതാക്കൾക്കും പാർട്ടി പതാക നൽകി ഔദ്യോഗികമായി സ്വീകരിച്ചു.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട പരാജയത്തെത്തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളാണ് രാജ്യസഭാ എംപിമാരായിരുന്ന ഇവരുടെ കൂട്ടരാജിക്കും പാർട്ടി മാറ്റത്തിനും വഴിതെളിച്ചത്.
ദേശീയ തലത്തിൽ മികച്ച പാർലമെന്ററി പരിചയമുള്ള ഈ മുതിർന്ന നേതാക്കളുടെ വരവ് സംസ്ഥാനത്ത് ബിജെപിയുടെ സംഘടനാ അടിത്തറയും ഭരണപരമായ സ്വാധീനവും കൂടുതൽ ശക്തമാക്കുമെന്ന് സമിക് ഭട്ടാചാര്യ പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളിലുള്ള വിശ്വാസമാണ് നേതാക്കളെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

മുമ്പ് കോൺഗ്രസ് വിട്ട് 2021-ൽ തൃണമൂലിൽ എത്തിയ സുസ്മിത ദേവ് പാർട്ടിയുടെ ദേശീയ വക്താവായിരുന്നു. ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷയായും അസമിലെ സിൽചാറിൽ നിന്നുള്ള ലോക്സഭാ എംപിയായും പ്രവർത്തിച്ചിട്ടുള്ള അവർ വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് പാർട്ടി വിട്ടതെന്നും ഇനി അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് താല്പര്യമെന്നും വ്യക്തമാക്കി. 2011 മുതൽ തൃണമൂലിനൊപ്പം നിൽക്കുകയും രാജ്യസഭയിൽ പാർട്ടിയുടെ ചീഫ് വിപ്പായി പ്രവർത്തിക്കുകയും ചെയ്ത മുതിർന്ന പാർലമെന്റേറിയനാണ് സുഖേന്ദു ശേഖർ റേ. ആർജി കർ ആശുപത്രി വിവാദം, അഴിമതികൾ, മോശം ഭരണം എന്നിവയെത്തുടർന്ന് നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2023-ൽ രാജ്യസഭയിലെത്തിയ പ്രകാശ് ചിക് ബരായ്ക് ജനവിധി മാനിച്ചാണ് താൻ തൃണമൂൽ വിട്ടതെന്ന് വ്യക്തമാക്കി. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ വഞ്ചിച്ച നേതാക്കൾക്ക് ജനങ്ങൾ മാപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും, മുൻപ് പദവികളൊന്നും ലഭിക്കാതിരുന്ന സുഖേന്ദു ശേഖറിന് രാജ്യസഭാ അംഗത്വം നൽകി ആദരിച്ചത് തൃണമൂലാണെന്ന് പാർട്ടി നേതാവ് കുനാൽ ഘോഷും വിമർശിച്ചു. മൂന്ന് നേതാക്കളുടെയും രാജി മൂലം രാജ്യസഭയിൽ ഉണ്ടായ ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലെ നിയമസഭാ ഭൂരിപക്ഷം വെച്ച് ഈ സീറ്റുകൾ പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം.

Tags: BJPwest bengaltmcBengal Bjp
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies