Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

by Brave India Desk
Nov 15, 2026, 03:36 pm IST
in India, Sports
Share on Facebook
Tweet
WhatsApp
Telegram

പാകിസ്ഥാനെതിരായ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ നേടിയ ആവേശകരമായ വിജയത്തിന് പിന്നാലെ മകൻ ആര്യവീർ സെവാഗുമായുള്ള ഹൃദയസ്പർശിയായ വീഡിയോ കോൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. മത്സരത്തിലെ അവസാന നിമിഷങ്ങളിൽ താൻ ഒരു മണിക്കൂറോളം ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ആര്യവീർ പിതാവിനോട് പറഞ്ഞു. ഇന്ത്യ വിജയിക്കണമെന്ന പ്രതീക്ഷയോടെയായിരുന്നു തന്റെ പ്രാർത്ഥനയെന്നും അവൻ കൂട്ടിച്ചേർത്തു. മത്സരത്തിനിടെ പാകിസ്ഥാൻ ആരാധകർ ‘സെവാഗ്, സെവാഗ്’ എന്ന് വിളിച്ച് പിന്തുണച്ചതും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആര്യവീർ പറഞ്ഞു. മകനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സെവാഗ്, സമ്മാനങ്ങളേക്കാളും റൺസിനേക്കാളും ട്രോഫികളേക്കാളും വലുതാണ് ഇത്തരം ഓർമ്മകളെന്ന് കുറിച്ചു. കഠിനാധ്വാനത്തിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുമ്പോഴും എളിമ കൈവിടരുതെന്നും അദ്ദേഹം മകന് ആശംസിച്ചു.

Stories you may like

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ; 192 പേരുമായി ഇൻഡിഗോ വിമാനത്തിന് പൂനെയിൽ അടിയന്തര ലാൻഡിംഗ്

ഒമാനിൽ നടന്ന ഫൈനലിൽ പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉസ്മാൻ ഖാന്റെ 107 റൺസിന്റെയും അബ്ദുൾ ഖാദിറിന്റെ 80 റൺസിന്റെയും ക്യാപ്റ്റൻ ഫർഹാൻ യൂസഫിന്റെ 63 റൺസിന്റെയും മികവിൽ 337 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. നായകൻ ലക്ഷ്യ റായ്ചന്ദാനി 80 റൺസും ആര്യവീർ സെവാഗ് 61 പന്തിൽ 58 റൺസും നേടി. ഇരുവരും ചേർന്ന് 95 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ 252 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. തുടർന്ന് മനൽ ചൗഹാനും മോഹിത് ഉൽവയും ചേർന്ന് നിർണായക കൂട്ടുകെട്ടുണ്ടാക്കി. മനൽ 47 റൺസ് നേടി പുറത്തായെങ്കിലും മോഹിത് 26 പന്തിൽ പുറത്താകാതെ 49 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു. അവസാന പന്തിൽ ബൗണ്ടറി നേടിയാണ് ഇന്ത്യ ഒരു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ ഒമ്പതാം തവണ അണ്ടർ 19 ഏഷ്യാകപ്പ് കിരീടം നേടി.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ആര്യവീർ 5 മത്സരങ്ങളിൽ നിന്ന് 361 റൺസ് നേടി ടോപ് സ്കോററായി. 90.25 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെട്ട പ്രകടനമാണ് ആര്യവീറിന് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. യുഎഇക്കെതിരെ നേടിയ 160 റൺസായിരുന്നു ടൂർണമെന്റിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്. സെമിഫൈനലിലും ഫൈനലിലും അർധസെഞ്ചുറി നേടി താരം തന്റെ മികവ് തെളിയിച്ചു. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകനെന്ന നിലയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്ന ആര്യവീർ, സ്വന്തം പ്രകടനത്തിലൂടെയും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അച്ഛന്റെ ആക്രമണാത്മക ബാറ്റിങ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി സ്വന്തം കളിരീതി വളർത്തിയെടുക്കാനും താരം ശ്രമിക്കുന്നുണ്ട്. കിരീടനേട്ടത്തിനൊപ്പം മകന്റെ ആത്മവിശ്വാസവും സന്തോഷവും നിറഞ്ഞ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Tags: aaryavir sehwagunder19 asia cupvirender sehwag
Share
Tweet
Send
Share

Latest stories from this section

‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

ചരിത്രം തിരുത്തിക്കുറിച്ച് ‘ന്യൂ ഇന്ത്യ’! കയറ്റുമതിയിൽ സർവകാല റെക്കോർഡ്; ആഗോള വിപണിയെ വിറപ്പിച്ച് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ്!

Latest News

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ; 192 പേരുമായി ഇൻഡിഗോ വിമാനത്തിന് പൂനെയിൽ അടിയന്തര ലാൻഡിംഗ്

‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി

‘ആദിവാസി വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ക്ഷേമത്തിനായി പ്രവർത്തിക്കാനോ മുൻ സർക്കാരുകൾ തയ്യാറായില്ല’ ; ജൻജാതീയ ഗൗരവ് ദിവസ് ആചരണവുമായി മോദി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

നഗരവാസികളുടെ പരാതികൾക്ക് ഇനി നേരിട്ട് പരിഹാരം! നിങ്ങളുടെ ചോദ്യങ്ങൾ മേയറോട് നേരിട്ട് ചോദിക്കാം; വാട്സാപ്പ് നമ്പറും പങ്കെടുക്കേണ്ട രീതിയും അറിയാം!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

ഒരു നുള്ള് മണ്ണെടുത്ത് ഫോണിൽ വയ്ക്കൂ, വിളവും വളവും മൊബൈൽ പറഞ്ഞുതരും! കർഷകരെ ഞെട്ടിച്ച് മോദിയുടെ പുതിയ പ്രഖ്യാപനം; എ.ഐ മണ്ണ് പരിശോധന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology