Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Nov 19, 2026, 04:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ആദായനികുതിയിലും കോർപ്പറേറ്റ് നികുതിയിലും കേന്ദ്ര സർക്കാർ വൻ ഇളവുകൾ നൽകിയിട്ടും ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനോ കൂടുതൽ പേർക്ക് തൊഴിൽ നൽകാനോ കോർപ്പറേറ്റ് മേഖല തയ്യാറാകുന്നുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി – FICCI) ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്യത്തെ പ്രമുഖ വ്യവസായ പ്രമുഖരെ വേദിയിലിരുത്തി പ്രധാനമന്ത്രി ഈ നിർണ്ണായക ചോദ്യം ഉന്നയിച്ചത്. സർക്കാർ നൽകുന്ന നികുതി ഇളവുകളുടെ പ്രയോജനം സാധാരണക്കാരായ ജീവനക്കാരിലേക്ക് കൂടി എത്തുന്നുണ്ടെന്ന് വ്യവസായ ലോകം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

“2014-ൽ അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനമായിരുന്നു. അത് ഞങ്ങൾ 22 ശതമാനമായി കുറച്ചു. ഇന്ന് ഇന്ത്യയിൽ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ല. 12 ലക്ഷം രൂപ വരെയുള്ള നികുതി ഞാൻ ഒഴിവാക്കിത്തന്നു, പക്ഷേ നിങ്ങൾ ജീവനക്കാരുടെ ശമ്പളം കൂട്ടുകയോ കൂടുതൽ പേരെ ജോലിക്കെടുക്കുകയോ ചെയ്തോ? ‘മോദിജി നിങ്ങൾ ചെയ്തോളൂ, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന രീതിയിലാണോ കാര്യങ്ങൾ മുന്നോട്ട് പോകേണ്ടത്?” – പ്രധാനമന്ത്രി ചോദിച്ചു. സദസ്സിൽ ചിരി പടർത്തിയെങ്കിലും വ്യവസായ പ്രമുഖർക്കുള്ള കൃത്യമായ ഓർമ്മപ്പെടുത്തലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

വ്യവസായ പ്രമുഖരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലുമാണ് ആദായനികുതിയിൽ ഇത്രയും വലിയൊരു ഇളവ് നൽകാൻ സർക്കാർ ധൈര്യം കാണിച്ചതെന്ന് മോദി വ്യക്തമാക്കി. ഇതിനുപുറമെ പല ഉൽപ്പന്നങ്ങളുടെയും ജി.എസ്.ടി നിരക്കുകൾ കുറച്ചതും വിപണിയിൽ ആവശ്യകത വർദ്ധിപ്പിച്ചു. ഈ നടപടികൾ ജനങ്ങളുടെ വാങ്ങൽ ശേഷി (purchasing power) ഗണ്യമായി വർദ്ധിപ്പിച്ചതായും, ഇതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുന്നത് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഇത്തരം ക്രിയാത്മകമായ ഇടപെടലുകളെ വ്യവസായ സമൂഹം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നികുതിദായകരുടെ പണം അനാവശ്യമായി സർക്കാരിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ആദായനികുതി റിട്ടേൺ ഫയലിങ്, റീഫണ്ട് നടപടികൾ എന്നിവ പൂർണ്ണമായും ലഘൂകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. “പണ്ട് നികുതി സംബന്ധമായ ഒരു കത്ത് വരാൻ തന്നെ എട്ട് മാസത്തോളം എടുത്തിരുന്നത് നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നാൽ ഇന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റിട്ടേൺ പ്രോസസ്സ് ചെയ്ത് റീഫണ്ട് ലഭിക്കുന്നില്ലേ?” എന്നും മോദി ചോദിച്ചു. ദീർഘകാല നിക്ഷേപ തീരുമാനങ്ങളിൽ ‘ഇന്ത്യ ഫസ്റ്റ്’ എന്ന നയത്തിന് മുൻഗണന നൽകണമെന്നും, ആഭ്യന്തര വിപണിയിൽ മാത്രം ഒതുങ്ങാതെ ആഗോള വിപണിയിൽ മത്സരിക്കാൻ ഇന്ത്യൻ കമ്പനികൾ സജ്ജമാകണമെന്നും ‘ഭാരത് 2047’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Tags: moditax
Share
Tweet
Send
Share

Latest stories from this section

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

12 ദിവസം, 9 ക്ഷേത്ര നഗരങ്ങൾ, ചെലവ് 21,000 രൂപയിൽ താഴെ! ദക്ഷിണേന്ത്യൻ തീർഥാടനത്തിന് വമ്പൻ ഓഫറുമായി IRCTC

Latest News

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

12 ദിവസം, 9 ക്ഷേത്ര നഗരങ്ങൾ, ചെലവ് 21,000 രൂപയിൽ താഴെ! ദക്ഷിണേന്ത്യൻ തീർഥാടനത്തിന് വമ്പൻ ഓഫറുമായി IRCTC

12 ദിവസം, 9 ക്ഷേത്ര നഗരങ്ങൾ, ചെലവ് 21,000 രൂപയിൽ താഴെ! ദക്ഷിണേന്ത്യൻ തീർഥാടനത്തിന് വമ്പൻ ഓഫറുമായി IRCTC

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology