Thursday, November 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

by Brave India Desk
Nov 26, 2026, 04:09 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വെള്ളിയാഴ്ചത്തെ ഗുരുവായൂർ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ സുരക്ഷാ സജ്ജീകരണങ്ങളും ഹെലികോപ്റ്റർ ട്രയൽ റണ്ണും പൂർത്തിയായി. രാഷ്ട്രപതി വന്നിറങ്ങുന്ന അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ആകാശത്ത് വട്ടമിട്ടുപറന്ന ശേഷം സുരക്ഷിതമായി ഇറങ്ങി പരിശോധന നടത്തി. വ്യാഴാഴ്ചയും ട്രയൽ റൺ തുടരുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശന വേളയിൽ രാഷ്ട്രപതിക്ക് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പ്രത്യേക ഉപഹാരമായി ‘സ്വർണക്കോലത്തിന്റെ’ ചെറുപതിപ്പും കുമിഴ് മരത്തിൽ തീർത്ത മനോഹരമായ ശ്രീകൃഷ്ണ വിഗ്രഹവുമാണ് സമ്മാനിക്കുക. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഹെലിപാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം 3.50-ന് ക്ഷേത്രദർശനത്തിനായി പുറപ്പെടും.

ക്ഷേത്രദർശനത്തിന് ശേഷം വൈകീട്ട് 4.30-ന് രാഷ്ട്രപതി ഗുരുവായൂരിൽ നിന്ന് മടങ്ങും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാഷ്ട്രപതി മടങ്ങുന്നതുവരെ ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജംഗ്ഷൻ വരെയും നഗരപരിധിയിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം വഴി തിരിഞ്ഞുപോകണം. സ്വകാര്യ ബസുകൾ പടിഞ്ഞാറെ നട കമ്പിപ്പാലത്തിന് സമീപമുള്ള സ്റ്റാൻഡിലാണ് പാർക്ക് ചെയ്യേണ്ടത്. കൂടാതെ ഇന്നർ, ഔട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. രാഷ്ട്രപതി ക്ഷേത്രത്തിലുള്ള സമയത്ത് ഭക്തർക്ക് ദർശന നിയന്ത്രണമുണ്ടാകുമെന്നും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് അഞ്ച് വരെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നിശ്ചയിച്ചിരുന്ന അഞ്ച് നൃത്തസംഘങ്ങളുടെ പരിപാടികൾ മാറ്റിവെച്ചതായും ദേവസ്വം അറിയിച്ചു.

Stories you may like

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയ്ക്ക് ചുവപ്പ് മാർക്ക് നിർബന്ധം ; പാക്കറ്റ് ഭക്ഷണങ്ങളിൽ കർശന ഉത്തരവുമായി സുപ്രീം കോടതി

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെ എത്തുന്ന രാഷ്ട്രപതി ആദ്യം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലാണ് ദർശനം നടത്തുക. രാവിലെ 11 മണിക്ക് കാലടിയിൽ എത്തുന്ന രാഷ്ട്രപതി ദർശനത്തിന് ശേഷം 11.30-ന് മടങ്ങും. ഇതിന്റെ ഭാഗമായി രാവിലെ മുതൽ വൈകീട്ട് നാല് വരെ കാലടി ക്ഷേത്രത്തിലും ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്.

Tags: draupati murmuDraupati Murmu guruvayoor visitguruvayoor templepresident of india
Share
Tweet
Send
Share

Latest stories from this section

‘ടാറ്റ നാനോ തകർന്ന അതേ 997 ഏക്കറിൽ ഇനി അശോക് ലെയ്‌ലൻഡ് ട്രക്ക് ഫാക്ടറി?’; രണ്ട് പതിറ്റാണ്ടിന് ശേഷം സിംഗൂരിൽ വൻ വ്യാവസായിക നീക്കവുമായി സുവേന്ദു അധികാരി

121 കിലോ സ്വർണം, 45 ആഭരണങ്ങൾ; മൂല്യം 160 കോടി രൂപ ; തിരുമല ഭഗവാന് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത വഴിപാട്

ഇങ്ങനെയാണ് വെടിവെക്കേണ്ടത് എന്ന് കസബിനെ പ്രശംസിച്ച ആ പാക് സൈനിക മേധാവി ആര്?’;26/11 ന്18 വർഷം തികയുമ്പോഴും പിടികിട്ടാപ്പുള്ളിയായി ‘പ്രതി നമ്പർ 20’

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

Latest News

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ; ബോംബ് നിർമ്മാണ പരിശീലനം, നാട്ടിലെ ഭൂമി വിറ്റ് ഭീകരവാദത്തിന് പണം കണ്ടെത്താൻ നീക്കം

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ; ബോംബ് നിർമ്മാണ പരിശീലനം, നാട്ടിലെ ഭൂമി വിറ്റ് ഭീകരവാദത്തിന് പണം കണ്ടെത്താൻ നീക്കം

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയ്ക്ക് ചുവപ്പ് മാർക്ക് നിർബന്ധം ; പാക്കറ്റ് ഭക്ഷണങ്ങളിൽ കർശന ഉത്തരവുമായി സുപ്രീം കോടതി

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയ്ക്ക് ചുവപ്പ് മാർക്ക് നിർബന്ധം ; പാക്കറ്റ് ഭക്ഷണങ്ങളിൽ കർശന ഉത്തരവുമായി സുപ്രീം കോടതി

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

‘ടാറ്റ നാനോ തകർന്ന അതേ 997 ഏക്കറിൽ ഇനി അശോക് ലെയ്‌ലൻഡ് ട്രക്ക് ഫാക്ടറി?’; രണ്ട് പതിറ്റാണ്ടിന് ശേഷം സിംഗൂരിൽ വൻ വ്യാവസായിക നീക്കവുമായി സുവേന്ദു അധികാരി

‘ടാറ്റ നാനോ തകർന്ന അതേ 997 ഏക്കറിൽ ഇനി അശോക് ലെയ്‌ലൻഡ് ട്രക്ക് ഫാക്ടറി?’; രണ്ട് പതിറ്റാണ്ടിന് ശേഷം സിംഗൂരിൽ വൻ വ്യാവസായിക നീക്കവുമായി സുവേന്ദു അധികാരി

121 കിലോ സ്വർണം, 45 ആഭരണങ്ങൾ; മൂല്യം 160 കോടി രൂപ ; തിരുമല ഭഗവാന് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത വഴിപാട്

121 കിലോ സ്വർണം, 45 ആഭരണങ്ങൾ; മൂല്യം 160 കോടി രൂപ ; തിരുമല ഭഗവാന് ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത വഴിപാട്

ഇങ്ങനെയാണ് വെടിവെക്കേണ്ടത് എന്ന് കസബിനെ പ്രശംസിച്ച ആ പാക് സൈനിക മേധാവി ആര്?’;26/11 ന്18 വർഷം തികയുമ്പോഴും പിടികിട്ടാപ്പുള്ളിയായി ‘പ്രതി നമ്പർ 20’

ഇങ്ങനെയാണ് വെടിവെക്കേണ്ടത് എന്ന് കസബിനെ പ്രശംസിച്ച ആ പാക് സൈനിക മേധാവി ആര്?’;26/11 ന്18 വർഷം തികയുമ്പോഴും പിടികിട്ടാപ്പുള്ളിയായി ‘പ്രതി നമ്പർ 20’

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

വൻ ഡിസ്‌കൗണ്ട് കണ്ട് ഓൺലൈൻ വസ്ത്രക്കച്ചവടത്തിൽ വീഴല്ലേ; പണം നൽകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ, തട്ടിപ്പുകൾക്ക് പിന്നിൽ വടക്കേ ഇന്ത്യൻ ലോബിയെന്ന് സംശയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology