ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ യുവതീ പ്രവേശത്തിന് സാവകാശം തേടി ദേവസ്വം ബോർഡ് ഇന്ന് ഹര്‍ജി നല്‍കില്ല. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്ന് ബോര്‍ഡ് അഭിഭാഷകന്‍ അറിയിച്ചു.
സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് പകരം തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ ശബരിമലയിലുണ്ടായ കാര്യങ്ങളാകും ബോര്‍ഡ് കോടതിയെ അറിയിക്കുക . കൂടാതെ കേരളത്തിലെ പ്രളയക്കെടുതിയും കോടതിയില്‍ അറിയിക്കും . ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദ്ര ഉദയ് സിംഗ് ഹാജരാകും .
പമ്പയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വനഭൂമി വിട്ടു കിട്ടുന്നതിനും ഉന്നതാധികാര സമിതി നിര്‍ദേശിച്ച പ്രകാരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സമയം വേണ്ടി വരുമെന്നും സുപ്രീംകോടതിയെ ധരിപ്പിക്കും .
Leave a Comment