കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. ഇപ്രാവശ്യവും ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്കു തന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. അതേസമയം,വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നിയമസഭയിൽ നടന്ന പ്രസ്താവനയിൽ, കാസർകോട് സ്വദേശിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത് എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇനിയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി.












