ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ രൂപപ്പെടുത്താൻ പ്രത്യേക കർമ്മ സമിതി രൂപീകരിച്ച് സർക്കാർ. മുൻ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തിൽ 17 പേരാണ് ടാസ്ക് ഫോഴ്സിൽ ഉണ്ടാവുക. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോൺഫറൻസിലെ നിർദ്ദേശാനുസരണമാണ് ഇത്തരമൊരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അടൂർ ഗോപാലകൃഷ്ണൻ, മുരളി തുമ്മാരുകുടി, മാമ്മൻ മാത്യു, ബിഷപ് മാർ മാത്യു അറയ്ക്കൽ, എം.വി ശ്രേയാംസ് കുമാർ, അരുണാ സുന്ദർരാജ്, ജേക്കബ് പുന്നൂസ്, ഖദീജ മുംതാസ് തുടങ്ങി 17 പേരായിരിക്കും കർമസമിതിയിൽ ഉണ്ടായിരിക്കുക.











