കൊച്ചി: താന്‍ ആണ് കുഴപ്പക്കാരനെന്ന് ചിത്രീകരിക്കാന്‍ നോക്കുന്നതായി കിറ്റെക്സ് എം ഡി സാബു ജേക്കബ്. ഒരു മൃഗത്തെ പോലെ തന്നെയും തൊഴിലാളികളെയും പീഡിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കില്‍ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒന്‍പത് സംസ്ഥാനങ്ങളില്‍നിന്ന് ക്ഷണം ലഭിച്ചു. തനിക്ക് തന്റേതായ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ലരീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങള്‍ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമ്മോ നല്‍കി. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നിക്ഷേപിക്കുന്ന നിരവധിപ്പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ് താന്‍ ശബ്ദിച്ചതെന്നും സബു ജേക്കബ് കൂട്ടിച്ചേർത്തു.
Leave a Comment