കോഴിക്കോട്: തൊഴിലാളി സമരം നിമിത്തം കേരളത്തിൽ അടുത്ത വ്യാപാരിയും കച്ചവടം അവസാനിപ്പിച്ചു. മാതമംഗലം മോഡലിൽ തൊഴിലാളി സമരം നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ സ്ഥാപനമാണ് പൂട്ടിയത്. ഇന്ന് മുതൽ പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥപനം തുറക്കുന്നില്ലെന്ന് കടയുടമ ബിജു അറിയിച്ചു.
രാഷ്ട്രീയ സമ്മർദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളർന്നുവെന്നും പോട്ടർമാരെ വച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും കടയുടമ ബിജു പറഞ്ഞു. 15 കോടി മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടേണ്ട സ്ഥിതിയിലായെന്നും അദ്ദേഹം പറഞ്ഞു. തന്റെ തൊഴിലാളികളെ വെച്ച് സാധനങ്ങളിറക്കും എന്ന നിലപാടിൽ തന്നെയാണെന്നും മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നുമാണ് ബിജുവിന്റെ നിലപാട്.
മൂന്ന് വർഷം മുൻപാണ് പ്രവാസിയായ ബിജു പേരാമ്പ്ര ചേനോളി റോഡിൽ സികെ മെറ്റീരിയൽസ് എന്ന കട തുടങ്ങുന്നത്. അന്ന് മുതൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുമായി തർക്കമുണ്ട്. ഒരു മാസം മുൻപ് സ്ഥാപനത്തിലെ 6 തൊഴിലാളികൾക്ക് തൊഴിൽകാർഡ് നൽകി കോടതി ഉത്തരവുണ്ടായിട്ടും കട പ്രവർത്തിക്കാൻ ചുമട്ട് തൊഴിലാളികൾ അനുവദിക്കുന്നില്ലെന്നാണ് ബിജുവിന്റെ പരാതി.
Discussion about this post