തൊടുപുഴ: മാരക ലഹരിമരുന്നുമായി യുവതിയും യുവാവും പിടിയിൽ .തൊടുപുഴ പെരുമ്പള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് റസാക്ക്, കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സ്വകാര്യ ലോഡ്ജിൽ നിന്ന് പോലീസ് പിടികൂടിയത്.ഇവിരിൽ നിന്നു 6.6 ഗ്രാം എഡിഎംഎ പിടികൂടി. പോലീസ് പിടികൂടിയത് മുതൽ അക്ഷയ ഉച്ചത്തിൽ കരച്ചിലായിരുന്നു.തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും യുവതി അലറിക്കരയുകായിരുന്നു.
പ്രേമം നടിച്ച് യൂനസ് യുവതിയെ മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് സംശയം. യൂനസ് യുവതിയെ തന്റെ ലഹരി വിൽപ്പനക്കും മറയാക്കിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. യുവതിക്കും യുവാവിന്റെ ലഹരി വിൽപ്പനയെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നു. തൊടുപുഴയിലെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽനിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. വിപണിയിൽ അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറയുന്നു.തൊടുപുഴയിലെ ടെക്‌സ്റ്റെയിൽസിൽ ജോലിയുണ്ടെന്ന് പറഞ്ഞായിരുന്നു അക്ഷയ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്.
നാല് വർഷത്തിലേറെയായി അടുത്ത പരിചയക്കാരാണ് ഇരുവരുമെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ ബന്ധം ഇരു വീട്ടുകാർക്കുമിടയിൽ പ്രശ്‌നമായി വളർന്നിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വിഷയം പോലീസ് സ്‌റ്റേഷനിലുമെത്തി. യുവാവിന്റെ ലഹരിമാഫിയാ ബന്ധമായിരുന്നു വിഷയമായിരുന്നത്. പോലീസ് താക്കീതു ചെയ്ത വിട്ടെങ്കിലും ഇരുവരും വീണ്ടും ബന്ധം തുടർന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ലോഡ്ജിൽ പരിശോധന നടത്തിയത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനാണ് യുവതിയെ ഒപ്പം കൂട്ടിയതെന്ന് യൂനുസ് പോലീസിനോട് പറഞ്ഞു. യുവാവ് ഇതിനുമുമ്പും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നു.
Leave a Comment