തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തൃശൂർ പുഴയ്ക്കലിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും യാത്രക്കാരും ചേർന്ന് തീ അണച്ചു.ആർക്കും പരിക്കില്ല. തൃശൂർ-കോട്ടയം റൂട്ടിലോടുന്ന സൂപ്പർ ഫാസ്റ്റ് ബസിനാണ് തീ പിടിച്ചത്.
Discussion about this post