കൊല്ലം: രാഷ്ട്രീയക്കാരായ സിനിമാ താരങ്ങളെ കുറിച്ച് നടൻ ബൈജു പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. കൊല്ലത്ത് ഇനി നടൻ മുകേഷിന് സീറ്റ് ലഭിക്കുമെന്ന് അറിയില്ലെങ്കിലും തൃശൂരിൽ ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടുള്ളവർ പറഞ്ഞതെന്നും ബൈജു പറഞ്ഞു.
മുകേഷിന് ഇനി സീറ്റ് കിട്ടുമോ എന്നറിയില്ല. പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യത. തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകൾ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരൂ എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ ജില്ലയ്ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും’. ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്നയാളാണ് അദ്ദേഹം എന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗണേഷ് കുമാർ ഒരു സിനിമ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹമെന്ന് നടൻ കൂട്ടിച്ചേർത്തു.












