തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രികർക്ക് ആളപായമില്ല. അഗ്നിശമന സേനയെത്തി തീ അണച്ചു.
രാവിലെയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനായിരുന്നു തീ പിടിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ മുൻവശത്ത് നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ അദ്ദേഹം വാഹനം വഴിയരികിൽ നിർത്തി പുറത്ത് ഇറങ്ങി. തുടർന്ന് യാത്രികരോടും പുറത്തേക്ക് ഇറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.
സംഭവ സമയം നിരവധി യാത്രികരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ വണ്ടിയിൽ തീപടരുകയായിരുന്നു. ഇതോടെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീ ആളിക്കത്താൻ തുടങ്ങിയിരുന്നു. സീറ്റ് ഉൾപ്പെടെ കത്തിനശിച്ചു.
സംഭവത്തെ തുടർന്ന് ഗതാഗതം തസ്സപ്പെട്ടു. ബസ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post