കോട്ടയം: കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി. വൈക്കം സ്വദേശി നടേശൻ, ഭാര്യ സിനിമോൾ എന്നിവരാണ് തൂങ്ങിമരിച്ചത്. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് വിവരം.
ഇന്നലെ വൈകീട്ടോടെയായിരുന്നു വീടുനുള്ളിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
കെഎസ്ആർടിസി എംപാനൽ ജീവനക്കാരൻ ആയിരുന്നു നടേശൻ. ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ നടേശനും കുടുംബവും വലിയ പ്രതിസന്ധിയിലായി. തുടർന്ന് കക്കവാരിയും മറ്റ് ജോലികൾ ചെയ്തുമായിരുന്നു ഉപജീവനം നടത്തിയിരുന്നത്. രണ്ട് പെൺമക്കളാണ് ദമ്പതികൾക്കുള്ളത്.












