മലയാളികൾക്ക് പാചകത്തിൽ നിന്ന് മാറ്റിനിർത്താനാകാത്ത ഒന്നാണ് കറിവേപ്പില. കറിക്ക് മണവും ഗുണവും നൽകുന്ന കറിവേപ്പിലയെ, ആവശ്യം കഴിഞ്ഞാൽ എടുത്ത് ദൂരെക്കളയുക പതിവാണ്. എന്നാൽ ഇനി കാര്യം കഴിഞ്ഞാൽ കറിവേപ്പിലയെ പുറത്തെറിയേണ്ട, കാരണം നിരവധി ആരോഗ്യ ഗുണങ്ങൾ ഈ പച്ചിലയ്ക്കുണ്ട്.
മുടിയും സൗന്ദര്യവും വർദ്ധിപ്പിക്കാനും ഉദര സംബന്ധമായ പല അസുഖങ്ങളും പരിഹരിക്കാനും കറിവേപ്പില ഉപയോഗിക്കാം. അയേൺ, ഫോളിക് ആസിഡ്, കാൽസ്യം പോലുള്ള ധാരാളം വൈറ്റമിനുകൾ അടങ്ങിയ കറിവേപ്പില, ആരോഗ്യത്തിന് വളരെ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾക്കും തടി കുറയ്ക്കാനുമെല്ലാം കറിവേപ്പില മോരിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് ഉചിതമാണ്. ധാരാളം നാരുകൾ ഉള്ള കറിവേപ്പില ഒരു ക്ലീനിംഗ് ഏജന്റായും പ്രവർത്തിക്കുന്നു.
ഉദര സംബന്ധമായ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് കറിവേപ്പില. രാവിലെ എഴുന്നേറ്റയുടൻ കറിവേപ്പില അരച്ച് കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റിൽ അൽപം തേനും ചേർത്തു കുടിയ്ക്കുന്നത് നല്ലതാണ്. ഇത് അസിഡിറ്റിയും മലബന്ധവും പരിഹരിക്കാൻ സഹായിക്കുന്നു.
ദഹനത്തിനും, വിശപ്പു കുറയ്ക്കാനും, ഗ്യാസ് ട്രബിൾ കുറയ്ക്കാനും ഇത് നല്ലതാണ്. കറിവേപ്പില കുടലിന്റെ അമിതമായ ചലനത്തെയും നിയന്ത്രിക്കും. അനാവശ്യമായ കൊളസ്ട്രോൾ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറുവയറ്റിൽ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുക എന്നത്.
താരൻ, നരച്ച മുടി എന്നിവ ഒഴിവാക്കി മുടി നന്നായി വളരാൻ കറിവേപ്പില സഹായിക്കും. ഇത് അരച്ച് മുടിയിൽ തേക്കുകയോ, വെളിച്ചെണ്ണയിൽ ഇട്ട് തിളപ്പിച്ച് തേയ്ക്കുകയോ ചെയ്യാം. മുടിക്ക് നല്ല കറുപ്പ് നൽകാനും ഇത് സഹായിക്കുന്നു.
Leave a Comment