ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത്. അമ്മയെ കൊല്ലുന്നത് താൻ കണ്ടുവെന്നും യുവതി പറയുന്നു. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസി കത്ത് നൽകിയത് കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സുനിത കത്തു നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.
അമ്മയെ (ജയലളിത) കൊലപ്പെടുത്തിയത് നേരിൽ കണ്ടിരുന്നു. എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. ഞാനൊരു സാധാരണ പെണ്ണല്ലേ. അമ്മയെ സംരക്ഷിക്കുന്നവർ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയത്. എനിക്ക് പേടിയായിരുന്നു. അമ്മ എന്നെ നേരത്തെ അംഗീകരിച്ചിരുന്നു. ഡിഎൻഎ യും ടെസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ ഇരുന്നതാണ്. സെപ്റ്റംബർ 22 ന് എന്നോട് വരാൻ ആവശ്യപ്പെട്ടിരുന്നു. അന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്നെ മകളാണെന്ന് വാർത്താസമ്മേളനം വിളിച്ചു ലോകത്തെ അറിയിക്കാൻ അമ്മ അറിയിച്ചതിനനുസരിച്ച് 2016 സെപ്റ്റംബർ 22ന് താൻ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ അവിടെയെത്തിയ കണ്ടത് ഞെട്ടിക്കുന്നതും കടുത്ത വേദന ഉണ്ടാക്കുന്നതുമായ രംഗമായിരുന്നുവെന്നും സുനിത കത്തിൽ പറയുന്നു. സ്റ്റെയർകേസിൻറെ ചുവട്ടിൽ അനക്കമറ്റ് കിടക്കുന്ന അമ്മയെയാണ് കണ്ടതെന്നും ബോധമില്ലാത്തത് പോലെയോ മരിച്ചത് പോലെയോ ആണ് കിടന്നിരുന്നത്. ടി ടിവി ദിനകരൻ, ഇളവരശ്ശി സുധാകരൻ വീട്ടിലെ മറ്റ് സഹായികളും ചുറ്റിലും ഉണ്ടായിരുന്നു. ഈ സമയത്ത് ശശികല അമ്മ ജയലളിതയുടെ മുഖത്ത് ചവിട്ടുന്നതും താൻ കണ്ടു. ഞെട്ടലോടെ അലറി കരഞ്ഞ തന്റെ വായ വീട്ടിലെ ജോലിക്കാരിൽ ഒരാൾ പൊത്തിപ്പിടിച്ച് പുറത്തേക്കു കൊണ്ടുപോയി. പിന്നീട് പെട്ടെന്ന് കേരളത്തിലേക്ക് മടങ്ങി. അമ്മ കൊല്ലപ്പെട്ടതാണെന്ന സത്യം ലോകത്തോട് വെളിപ്പെടുത്താൻ പലവട്ടം ഒരുങ്ങിയതാണ്. എന്നാൽ തന്നെയും കുഞ്ഞുങ്ങളുടെയും സുരക്ഷയെ കരുതിയാണ് ഈ കഴിഞ്ഞ എട്ടര വർഷവും ഇത് പുറത്തു പറയാതെ ഇരുന്നതന്നും സുനിത കത്തിൽ പറയുന്നു
അമ്മയ്ക്ക് നീതി വേണം. അമ്മ അംഗീകരിച്ചതിൽ പിന്നെ അമ്മയെ കാണാൻ പോകാറുണ്ടായിരുന്നു. മകളെന്ന നിലയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. അമ്മയുടെ സ്റ്റാഫ് വഴിയാണ് പൈസ കൈമാറിയിരുന്നത്. 2024 ഓഗസ്റ്റ് വരെ സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
Discussion about this post