ക്രിക്കറ്റ് ലോകം ആവേശത്തിന്റെ ക്രീസില്‍, ആദ്യകളിയില്‍ ലങ്കക്കെതിരെ ന്യൂസിലന്റിന് മികച്ച സ്‌ക്കോര്‍

Published by
Brave India Desk

ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന പതിനൊന്നാം ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന മല്‍സരം ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മിലാണ്.
ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലന്റ് നിശ്ചിത അന്‍പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തിട്ടുണ്ട്. 46 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത ആന്‍ഡേഴ്‌സനാണ് കീവീസിനെ മികച്ച ടോട്ടലില്‍ എത്തിച്ചത്.
പൂള്‍ എയില്‍ ആതിഥേയ ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും സ്‌കോട്‌ലന്‍ഡും ബംഗ്ലാദേശും അണിനിരക്കുന്നു. പൂള്‍ ബിയിലാണ് ഇന്ത്യ. പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്ക,വിന്‍ഡീസ്, യുഎഇ അയര്‍ലന്‍ഡ്, സിംബാബ്‌വെ എന്നിവരാണ്ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഓരോ പൂളില്‍ നിന്നും ക്വാര്‍ട്ടറില്‍ ഇടം പിടിക്കും.

ആതിഥേയരായ ഓസ്‌ട്രേലിയയാണ് വാത് വെപ്പുകാരുടെ ഫേവിറേറ്റുകള്‍. ദക്ഷിണാഫ്രിക്കയും മികച്ച സാധ്യത കല്‍പിക്കുന്ന ടീമാണ്. നാല്‍പതു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനുറച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും പാക്കിിസ്ഥാനും കരുത്തിന്റെ കാര്യത്തില്‍ പിറകിലല്ല.
കപ്പ് കൈവിടാതെ കാക്കാനാകും ഇന്ത്യയുടെ ശ്രമം. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് ഇന്നത്തെ രണ്ടാം മത്സരം. ഇന്ത്യയുടെ ആദ്യ മല്‍സരം ഞായറാഴ്ച പാക്കിസ്ഥാനുമായാണ്.

Share
Leave a Comment

Recent News