ഓയൂർ കേസ് പ്രതികളുടെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

Published by
Brave India Desk

കൊല്ലം : ഓയൂരിൽ ആറു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പത്മകുമാറിന്റെ ജീവനക്കാരിയുടെ ബന്ധുക്കൾക്ക് നേരെ ആക്രമണം. പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെയാണ് ആക്രമണം നടന്നത്. ഓട്ടോയിൽ എത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്.

ഫാംഹൗസ് ജീവനക്കാരിയായ ഷീബയും ഭർത്താവും നേരത്തെ തന്നെ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് ജോലികഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് ഷീബയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം ഉണ്ടായത്.

ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിലെ ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാമിലെ ജീവനക്കാരിയാണ് ഷീബ. ഇവരുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് രാത്രി 8 മണിയോടുകൂടി ആക്രമണം നടന്നത്. നാലു പേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഷാജിയെയും ഷിബുവിനെയും പാരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
Leave a Comment

Recent News