തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ മാസപ്പടി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് കെഎസ്‌ഐഡിസിയിൽ എസ്എഫ്‌ഐഒ സംഘത്തിന്റെ പരിശോധന. തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന തുടരുന്നത്. കഴിഞ്ഞ ദിവസം സിഎംആർഎല്ലിന്റെ ആലുവയിലുള്ള കോർപ്പറേറ്റ് ഓഫീസിൽ എത്തി അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു.
ഉച്ചയോടെയായിരുന്നു അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും നിർണായക രേഖകൾ കണ്ടെടുക്കുന്നുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളിലും വിവിധയിടങ്ങളിൽ പരിശോധന തുടരും.
രണ്ട് ദിവസമായിരുന്നു സിഎംആർഎല്ലിൽ പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് സംഘം എത്തിയത്. കോർപ്പറേറ്റ് ഓഫീസിൽ നിന്നും നിരവധി നിർണായക രേഖകൾ കണ്ടെടുത്തതായി സൂചനയുണ്ട്. അരുൺ പ്രസാദിൻറെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന,
Leave a Comment