ലോർഡ്‌സിൽ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിനിടെ ഇന്ത്യയുടെ സൂപ്പർസ്റ്റാർ ജസ്പ്രീത് ബുംറ രസകരമായ ഒരു നിമിഷത്തിന്റെ ഭാഗമായി. അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ലോർഡ്‌സിന്റെ ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് രജിസ്റ്റർ ചെയ്ത ബുംറ, പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ടേബിളിൽ ഇരുന്ന ഒരു ഫോൺ റിംഗ് ചെയ്തത്.
ബുംറ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് സംഭവം നടനായ. ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ, പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു, ഇതോടെ ബുംറ ഫോൺ എടുത്ത് മാറ്റിവയ്ക്കാൻ നിർബന്ധിതനായി. അതിനിടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ആരുടെയോ ഭാര്യ വിളിക്കുന്നു. പക്ഷേ ഞാൻ അത് എടുക്കില്ല, ഞാൻ അത് മാറ്റിവെക്കാം”
എന്നിരുന്നാലും, ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 387 ന് പുറത്താക്കുന്നതിൽ അദ്ദേഹത്തിന്റെ 5/74 പ്രകടനം നിർണായക പങ്ക് വഹിച്ചു. ലോർഡ്‌സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന പട്ടികയിലെ 14-ാമത്തെ ഇന്ത്യക്കാരനായി. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിന്ന് വർക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി വിശ്രമം അനുവദിച്ച ബുംറ തന്റെ മികച്ച പ്രകടനത്തോടെ തിരിച്ചെത്തി. രണ്ടാം ദിവസം രാവിലെ, ജോ റൂട്ട്, ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിന്റെ മികച്ച മൂന്ന് താരങ്ങളെ പെട്ടെന്ന് തന്നെ ബുംറ മടക്കുക ആയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 15-ാമത്തെയും വിദേശത്ത് 13-ാമത്തെയും വിക്കറ്റ് നേട്ടമാണ് ഈ അഞ്ച് വിക്കറ്റ് നേട്ടം, കപിൽ ദേവിന്റെ വിദേശ ടെസ്റ്റുകളിൽ 12 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ എന്ന റെക്കോർഡ് അദ്ദേഹം മറികടന്നു. ബുംറ മികവ് കാണിച്ചിട്ടും ഇംഗ്ലണ്ടിന്റെ ലോവർ ഓർഡർ നടത്തിയ മികച്ച ബാറ്റിംഗ് അവർക്ക് തുണയായി.
https://twitter.com/i/status/1943750940470952028
Discussion about this post