തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ കേരളത്തിൽ ആണ് മഴ ശക്തമായി ലഭിക്കുക.
ശക്തമായ മഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് ആണ് ജില്ലകളിൽ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. മഴയ്ക്ക് പുറമേ ജില്ലകളിൽ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റാണ് നിലവിൽ കരളത്തിലെ കാലാവസ്ഥയെ സ്വാധീനിച്ചിട്ടുള്ളത്. ഇതിന് പുറമേ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം ഫലമായി അടുത്ത ഏഴ് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും.
വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായിട്ടാണ് അസ്ന ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. നാളെയോടെ ഇത് ദുർബലമായി അതിതീവ്ര ന്യൂനമർദ്ദം ആകും. വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും സമീപം മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായിട്ടാണ് തീവ്ര ന്യൂനമർദ്ദം ഉള്ളത്.
Leave a Comment