വയനാട്: നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത് അതീവ രഹസ്യമായി. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡയിലെടുക്കാനുള്ള നീക്കം ലോക്കൽ പോലീസ് പോലും അവസാന നിമിഷമാണ് അറിഞ്ഞത്. എറണാകുളം സെൻട്രൽ പോലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്വാഡും ചേർന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്.
രവിലെ 9 മണിയോടെയായിരുന്നു പോലീസ് സംഘം സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. വയനാട് മേപ്പാടിയിലെ 1000 ഏക്കർ എന്ന ബോബി ചെമ്മണ്ണൂരിന്റെ റിസോർട്ടിലെത്തിയാണ് പോലീസിന്റെ മിന്നൽ നീക്കം. കസ്റ്റഡിയിലെടുത്തതിന് ശേഷം, പുത്തൂർവയലിലെ എആർ ക്യാമ്പിലേക്ക് സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയത്. ഇതിന് പിന്നാലെ, 12 മണിയോടെ, പോലീസ് വാഹനത്തിൽ കൊച്ചയിലേക്ക് പുറപ്പെട്ടു െൈവകീട്ട് ആറ് മണിയോടെ, കൊച്ചിയിലെത്തുമെന്നാണ് വിവരം.
ഇന്നലെയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ കൊച്ചി പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ പോലീസ് ബോബിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഒളിവിൽ പോവാനുള്ള നീക്കത്തെ പൊളിച്ചുകൊണ്ടായിരുന്നു പോലീസിന്റെ നടപടി.
Leave a Comment