Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നാളെ പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ചോ ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

by Brave India Desk
Feb 8, 2025, 06:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും താപനില ഉയരാൻ സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ മൂന്ന് ഡിഗ്രിവരെയാണ് ഉയരാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട് . ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Stories you may like

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക
.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Tags: keralatempreatur
Share1
Tweet
Send
Share

Latest stories from this section

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

രണ്ടാം പിണറായി സർക്കാരിനെതിരെ ബിനോയ് വിശ്വം! ‘സ്വന്തം ആളുകൾ വോട്ട് ചെയ്തില്ല, പാർട്ടിക്കാരെ സർക്കാർ ഗൗനിച്ചില്ല’; മുന്നണിയിൽ വൻ പുകച്ചിൽ!

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

റേഷൻ കാർഡ് ഉടമകൾ ജാഗ്രതൈ! അടുത്ത മാസം 6 ലക്ഷം കാർഡുകൾ മരവിപ്പിക്കും; കാർഡ് നഷ്ടപ്പെടാതിരിക്കാൻ ഇത് നിർബന്ധം!

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ

Latest News

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

സുരേന്ദ്ര കോലി ഹരിദ്വാറിൽ ആത്മഹത്യ ചെയ്ത നിലയിൽ ; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊല കേസിലെ പ്രതി ; മരണം കോടതി വധശിക്ഷ റദ്ദാക്കി മാസങ്ങൾക്കുള്ളിൽ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

ആ രണ്ട് താരങ്ങൾ ഇനി ഇന്ത്യക്കായി കളിക്കില്ല, മുതിർന്ന പേസർമാരുടെ കരിയറിനെക്കുറിച്ച് ആകാശ് ചോപ്ര

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

പാകിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ശക്തമായ സ്ഫോടനം ; 8 മരണം സ്ഥിരീകരിച്ചു നിരവധി പേർ ഗുരുതരാവസ്ഥയിൽ

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies