റാഞ്ചി : ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തി ഛത്തീസ്ഗഡിലെ ഒരു ഗ്രാമം സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഞായറാഴ്ച സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രമവാസികൾ വോട്ട് ചെയ്തു. സുക്മ ജില്ലയിലെ കെർലപെൻഡ ഗ്രാമത്തിലെ ജനങ്ങളാണ് സംസ്ഥാന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വോട്ട് ചെയ്തത്.
കമ്യൂണിസ്റ്റ് ഭീകരരുടെ അക്രമണങ്ങൾ നേരിടുന്ന ഗ്രമമാണ് കെർലപെൻഡ ഗ്രാമം. അതിനാൽ തന്ന ഇവിട തിരഞ്ഞെടുപ്പ് നടക്കാറില്ല. എന്നാൽ ഇപ്പോൾ കമ്യൂണിസ്റ്റ് ഭീകരരെ തുരത്തി വരുന്നതിനാൽ ഞങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിച്ചു എന്ന് പ്രദേശവാസി പറഞ്ഞു. സ്ഥലത്ത് സർക്കാരിന്റെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 31 കമ്യൂണിസ്റ്റ് ഭീകർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
ഇതിന് മുൻപ് ഇവിടത്തെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. ‘ഞാൻ ആദ്യമായി വോട്ട് ചെയ്തു. ഞങ്ങൾ മുൻപ് ഒരിക്കലും പോലും വോട്ട് ചെയ്തിട്ടില്ല,’എന്ന് ഒരു മുതിർന്ന വോട്ടർ പറഞ്ഞു.
75 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും വോട്ട് ചെയ്യാൻ എത്തുന്നുണ്ട്… വികസനത്തിലേക്ക് നമ്മൾ നീങ്ങുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. നേതാക്കളുടെ മുന്നിൽ നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഇതാദ്യമായാണ് ഞങ്ങൾക്ക് അവസരം ലഭിക്കുന്നത്…’ എന്ന് ഒരു പ്രദേശവാസി പറഞ്ഞു.
Leave a Comment