യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Published by
Brave India Desk

 

ആലപ്പുഴ വഴി പോകുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ട് റെയില്‍വെ. കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് പാനല്‍ സംവിധാനം കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വഴിതിരിച്ചുവിടല്‍. ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്, ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുക. കൂടാതെ കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന്റെ സര്‍വീസിലും മാറ്റമുണ്ട്.

നാളെ വൈകീട്ട് നാലേമുക്കാലോടെ ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡോര്‍ – തിരു. നോര്‍ത്ത് എക്സ്പ്രസ് (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകള്‍ ഒഴിവാക്കി ഇതിന് പകരമായി എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.

മറ്റൊരു സര്‍വീസ് ക്രമീകരണം ഉള്ളത് കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസിനാണ്. ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ എറണാകുളം ജംക്ഷന്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. അന്ന് വൈകീട്ട് ആലപ്പുഴയില്‍ നിന്ന് എന്നതിന് പകരം 5.15ന് എറണാകുളത്തു നിന്നാകും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

Share
Leave a Comment

Recent News