മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’ സിനിമയുടെ ക്യാരക്ടര്‍ ഇന്‍ട്രോകള്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ പ്രിയര്‍ശിനി രാം ദാസായി വേഷമിടുന്ന മഞ്ജു വാര്യരുടെ വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തന്റെ കഥാപാത്രത്തിന് ഒരു മുഖവുരയുടെ ആവശ്യമില്ലെന്നും എമ്പുരാനിലും പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവ് തന്നെയാണ് തനിക്ക് കാണാനായതെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു. അതോടൊപ്പം എന്ത് ഒരു സിനിമയില്‍ വേണം എന്നതിനേക്കാള്‍ എന്ത് വേണ്ട എന്ന് രാജുവിന് നന്നായി അറിയാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു ക്യാരക്ടര്‍ ഇന്‍ട്രോ കഴിഞ്ഞ ദിവസം പുറത്തുവന്ന ജെറോം ഫ്ളിന്നിന്റേതായിരുന്നു. ഗെയിം ഓഫ് ത്രോണ്‍സിലെ ബ്രോണ്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറോം. എമ്പുരാനില്‍ ബോറിസ് ഒലിവര്‍ എന്ന കഥാപാത്രത്തെയാണ് ഫ്ളിന്‍ അവതരിപ്പിക്കുന്നത്. തന്റെ ഇരുപതുകളിലും മുപ്പതുകളിലും ഇന്ത്യയില്‍ പലതവണ വന്ന തനിക്ക്, എമ്പുരാനില്‍ അഭിനയിക്കാനുള്ള അവസരം സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുവരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മാര്‍ച്ച് 27നാണ് ഏവരും അക്ഷമരായി കാത്തിരിക്കുന്ന എമ്പുരാന്‍ റിലീസ് ചെയ്യുക.
Discussion about this post