മാരുതി സുസൂക്കി ഇന്ത്യന്‍ വിപണിയില്‍ ഓട്ടോറിക്ഷ പുറത്തിറക്കിയെന്ന് പ്രചാരണം. ബൈക്ക്‌സ് ഫോക്കസ് റിവ്യൂ എന്ന യൂടൂബ് ചാനല്‍ വഴിയാണ് ഈ പ്രചാരണം . ‘പുതിയ 2025 സുസുക്കി മാരുതി ഓട്ടോറിക്ഷ – അവസാനം ലോഞ്ച് ചെയ്തു. ഫസ്റ്റ് ലുക്ക് ആന്‍ഡ് റിവ്യൂ’ എന്നാണ് യൂടൂബ് വീഡിയോയുടെ തലവാചകം.
വീഡിയോയുടെ ഡിസ്‌ക്രിപ്ഷനില്‍ ഇങ്ങനെയാണ് പറയുന്നത്: ‘കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു! സുസുക്കി മാരുതി ഓട്ടോറിക്ഷ 2025 മോഡലിലൂടെ വിപ്ലവം സൃഷ്ടിച്ചു. വിശ്വസിക്കാത്ത ഫ്യൂച്ചറിസ്റ്റിക് സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു ഈ ഓട്ടോ. അത്യാധുനിക സാങ്കേതികവിദ്യ മുതല്‍ സമാനതകളില്ലാത്ത ഇന്ധനക്ഷമത വരെ. ഈ ത്രീ-വീലര്‍ നഗര ഗതാഗതത്തില്‍ ഒരു ഗെയിം ചേഞ്ചറായി മാറും. ഈ തകര്‍പ്പന്‍ രൂപകല്‍പ്പനയെക്കുറിച്ച് അറിയാം.’
കാറുകള്‍ക്കും വാനുകള്‍ക്കും പുറമെ ലൈറ്റ് കമേഴ്‌സ്യല്‍ വാഹനങ്ങളും മാരുതി പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ മാരുതി മുച്ചക്രവാഹന വിപണിയിലേക്ക് കടന്നിട്ടില്ല. സൂപ്പര്‍ കാരി എന്ന ഗുഡ്‌സ് കാരിയറും, ഈക്കോ കാര്‍ഗോ എന്ന ചരക്കുവാനും മാത്രമാണ് കമേഴ്‌സ്യല്‍ വാഹനങ്ങളായി മാരുതി ഇറക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ marutisuzukicommercial.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാരുതിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വിവരങ്ങള്‍ marutisuzuki.com എന്ന വെബ്‌സൈറ്റില്‍ കണ്ടെത്താനായി. ഇതില്‍ ഹാച്ച്ബാക്കുകള്‍, വാനുകള്‍, എംയുവികള്‍, എസ്യുവികള്‍, സെഡാനുകള്‍ എന്നീ വിഭാഗങ്ങളിലുള്ള വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നതെന്ന് പറയുന്നു. അവയുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഇതിലൊന്നും പക്ഷേ ഓട്ടോറിക്ഷയില്ല. ഒറ്റനോട്ടത്തില്‍ തന്നെ ഈ ചിത്രം എഐ കണ്ടന്റാണെന്ന് മനസ്സിലാക്കാം.
Leave a Comment