ന്യൂഡൽഹി :രാജ്യത്ത് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ. യൂണിവേഴ്സൽ പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലായിരിക്കും പദ്ധതി നിലവിൽ വരിക.
അസംഘടിത മേഖല ഉൾപ്പെടെ എല്ലാം പൗരൻമാർക്കുമായാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏതൊരു ഇന്ത്യൻ പൗരനും ഇതിന്റെ ഭാഗമാവാം .
പുതിയ പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യുന്നവർക്കും ശമ്പളക്കാർക്കും ബാധകമായിരിക്കും. എല്ലാവർക്കും പെൻഷൻ എന്ന ആശയത്തിലൂന്നിയാണ് യൂണിവേഴ്സൽ പെൻഷൻ സ്കീം നടപ്പാക്കുന്നത്. ഇതിനായി നിലവിലുള്ള ചില പദ്ധതികൾ സംയോജിപ്പിക്കുമെന്നാണ് വിവരം.
അമേരിക്ക, ചൈന, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമായ പെൻഷൻ സ്കീ മാണ്കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. പുതിയ പെൻഷൻ പദ്ധതി സാമൂഹിക സുരക്ഷയിൽ ഒരു വലിയ ചുവടുവയ്പ്പായി മാറും.
നിക്ഷേപകന് 60 വയസ്സ് തികഞ്ഞതിനുശേഷം പ്രതിമാസം 1,000 രൂപ മുതൽ 1,500 രൂപ വരെ വരുമാനം നൽകുന്ന അടൽ പെൻഷൻ യോജന, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന പ്രധാൻ മന്ത്രി ശ്രാം യോഗി മന്ദൻ യോജന (PM-SYM) എന്നിവ പോലുള്ള നിരവധി സർക്കാർ പെൻഷൻ പദ്ധതികൾ ഇന്ന് അസംഘടിത മേഖലയ്ക്കായി നിലവിലുണ്ട്.
നിക്ഷേപകന് 60 വയസ്സ് തികഞ്ഞതിനുശേഷം പ്രതിമാസം 3,000 രൂപ നൽകുന്ന പ്രധാൻ മന്ത്രി കിസാൻ മന്ദൻ യോജന പോലുള്ള കർഷകർക്കായി രൂപകൽപ്പന ചെയ്ത പദ്ധതികളും ഉണ്ട്.
Leave a Comment