ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ജമ്മുകശ്മീരിലെ രജൗരിയിലെ സുന്ദർബാനിയിലാണ് ഭീകരാക്രമണം. സൈനികവാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുന്ദർബാനി മല്ല റോഡിലെ വനപ്രദേശത്തുള്ള ഒരു വാട്ടർ ടാങ്കിന് സമീപമുള്ള വില്ലേജ് ഫാളിനടുത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ഒരു 9 ജെഎകെ വാഹനത്തിന് നേരെ ഭീകരർ ഒന്നോ രണ്ടോ റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
Discussion about this post