കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം.
പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറച്ചുവച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകർത്തിയ പെൺകുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.
ഇങ്ങനെയാണോ പെരുമാറുന്നതെന്നും വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേയെന്നും പെൺകുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഇറക്കിവിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.തുടർന്ന് കണ്ടക്ടർ എത്തി ബസ് നിർത്തി പെൺകുട്ടിയെ ഉപദ്രവിച്ച ആളെ ഇറക്കിവിട്ടു.യാത്രക്കാരാരും പെൺകുട്ടിയെ സഹായിക്കാനായി എത്തിയില്ല.
അതേസമയം പെൺകുട്ടിക്കു പരാതി ഇല്ലാത്തതിനാലാണ് പോലീസിൽ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്













Discussion about this post