തുമ്പ ചെടി തോരന്‍ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; യുവതി മരിച്ചു

Published by
Brave India Desk

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശിനിയായ ജെ. ഇന്ദു (42) ആണ് മരിച്ചത്. ഇവര്‍ തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചിരുന്നുവെന്നും അതായിരിക്കാം ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചു.

വ്യാഴാഴ്ച രാത്രി ഇവര്‍ തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം ബന്ധുക്കളുചെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തുമ്പ ചെടികൊണ്ട് ഭക്ഷ്യവിഭവങ്ങള്‍ സാധാരണ നാട്ടില്‍ പുറങ്ങളില്‍ ഉണ്ടാക്കാറുണ്ട്. ഇതിന്റെ ഇലയും പൂവും തണ്ടുമെല്ലാം തന്നെ ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാന്‍ പലരും ഉപയോഗിക്കാറുണ്ട്.

 

 

Share
Leave a Comment