Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

പ്രശസ്തമായ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യം ദർശനം നടത്തേണ്ടത് എവിടെ ; ജ്യോതിർലിംഗ ദർശനത്തിനായി ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക തീർത്ഥാടന പാക്കേജ്

by Brave India Desk
Jul 11, 2023, 06:15 am IST
in Temple, Article
Share on Facebook
Tweet
WhatsApp
Telegram

12 ജ്യോതിർലിംഗങ്ങൾ ദർശിച്ചാൽ ജന്മാന്തര പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. ജ്യോതിർലിംഗം എന്നാൽ പ്രകാശ രൂപത്തിലുള്ള ശിവ പ്രതിഷ്ഠ എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങൾ യാത്ര ആരംഭിക്കേണ്ടത് എവിടെ നിന്നാണ്? ഇന്ത്യയിൽ എവിടെയൊക്കെയാണ്  12 ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഉള്ളത്.

സോമനാഥ് ആണ് ആദ്യത്തെ ജ്യോതിർലിംഗം

Stories you may like

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

കഴിഞ്ഞ ആയിരം വർഷത്തിനിടെ ഏകദേശം 6 തവണ പൊളിച്ചുമാറ്റി പുനർനിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് സോമാനാഥിലുള്ളത്. ഗുജറാത്തിലെ കത്തിയവാറിലാണ് സോമനാഥക്ഷേത്രം . ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമായും ഇത് കണക്കാക്കപ്പെടുന്നു. ഇതിനെ പാപനാശ തീർത്ഥ എന്നും വിളിക്കുന്നു. ഇവിടെ ഒരു കുളം ഉണ്ട്. അത് ദേവന്മാർ ഉണ്ടാക്കിയ കുളം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ദർശനം നടത്തുന്നവരുടെ പാപങ്ങളെല്ലാം ഇല്ലാതാവുന്നുവെന്ന് വിശ്വാസമുണ്ട്.

മല്ലികാർജുന ജ്യോതിർലിംഗം

ദക്ഷിണേന്ത്യയിലെ കൈലാസം എന്നറിയപ്പെടുന്ന മല്ലികാർജുന ജ്യോതിർലിംഗ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ കൃഷ്ണ നദിക്ക് സമീപമാണ്. ശ്രീശൈല പർവതത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജ്യോതിർലിംഗം ദർശിച്ചാൽ അശ്വമേധയാഗത്തിന്റെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. മാതാവ് പാർവതിയോടൊപ്പം ശിവൻ ജ്യോതി രൂപത്തിൽ സന്നിഹിതനായിരിക്കുന്ന ഏക ജ്യോതിർലിംഗമാണിത്.

 മഹാകാലേശ്വര് ജ്യോതിർലിംഗം

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ഇന്ത്യയുടെ തെക്ക് അഭിമുഖമായുള്ള ഏക ജ്യോതിർലിംഗം. ഇതിനെ മഹാകാലേശ്വര് ജ്യോതിർലിംഗ എന്ന് വിളിക്കുന്നു, ദിവസവും ഇവിടെ ഭസ്മ ആരതി നടക്കുന്നു. ഈ ആരതി കാണാൻ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ലോകപ്രശസ്ത ഭസ്മർതി ഒരിക്കൽ കാണുന്ന ഒരാൾ ജീവിതകാലം മുഴുവൻ ബാബയുടെ നാമം ജപിക്കുന്നു എന്നാണ് ഉറച്ച വിശ്വാസം.

ഓംകാരേശ്വർ ജ്യോതിർലിംഗം

മധ്യപ്രദേശിൽ ആണ് ഓംകാരേശ്വർ ജ്യോതിർലിംഗ്. മഹാകാലേശ്വറിൽ നിന്ന് 138-39 കിലോമീറ്റർ മാത്രം അകലെയാണ് ഓംകാരേശ്വർ ജ്യോതിർലിംഗ. പർവ്വതരാജ് വിന്ധ്യയുടെ കഠിനമായ തപസിൽ സന്തുഷ്ടനായ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്നും ഒരു വരം നൽകിയെന്നും പറയപ്പെടുന്നു. ഓംകാരേശ്വർ ജ്യോതിർലിംഗത്തിന് സമീപമാണ് മാമലേശ്വര് ജ്യോതിർലിംഗം, ഇവ രണ്ടല്ല, ഒരു ജ്യോതിർലിംഗമാണെന്നും പറയപ്പെടുന്നു.

നാഗേശ്വർ ജ്യോതിർലിംഗ്

മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള നാഗേശ്വർ ജ്യോതിർലിംഗ 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് . ഒരിക്കൽ ദാരുക എന്ന അസുരൻ ശിവഭക്തയായ സുപ്രിയയെ തടവിലാക്കിയെന്നും, ആ ഭക്തൻ ജയിലിൽ ശിവനാമം മാത്രം ജപിച്ചുകൊണ്ടിരുന്നുവെന്നും ദൈവത്തോടുള്ള തന്റെ ഭക്തിയിൽ സന്തുഷ്ടനായി ഭഗവാൻ പ്രത്യക്ഷപ്പെട്ടുവെന്നും പറയപ്പെടുന്നു. അസുരനെ തോൽപ്പിച്ച് സുപ്രിയയെ ഭഗവാൻ ജയിലിൽ നിന്ന് പുറത്തുകൊണ്ടുവന്നു. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന ഇവിടെ സ്വയം പ്രകടമായ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു.

ബൈദ്യനാഥ് ജ്യോതിർലിംഗം

ബീഹാറിലെ ബൈദ്യനാഥ് ജ്യോതിർലിംഗ് ഒരു സിദ്ധപീഠമാണ്, ചോദിക്കുന്ന എല്ലാ ആഗ്രഹങ്ങളും ഇവിടെ സഫലമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. എല്ലാ വർഷവും സാവൻ മാസത്തിൽ ഇവിടെ വലിയൊരു മേള നടക്കാറുണ്ട്. ശിവഭക്തർ 100 കിലോമീറ്റർ അകലെയുള്ള സുൽത്താൻഗഞ്ചിലേത്ത് യാത്രചെയ്ത് വിശുദ്ധ ഗംഗാജലം എടുത്ത് ശിവന് സമർപ്പിക്കുന്നു. ഈ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്.

ഭീമശങ്കര ജ്യോതിർലിംഗം

മഹാരാഷ്ട്രയിലെ 5 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഭീമശങ്കര ജ്യോതിർലിംഗം. 230 പടികൾ കയറി വേണം ഇവിടെ ദർശനം നടത്താൻ. ഈ ക്ഷേത്രം മോട്ടേശ്വര് മഹാദേവ് എന്നും അറിയപ്പെടുന്നു.

ത്രയംബകേശ്വർ ജ്യോതിർലിംഗം

ത്രയംബകേശ്വർ ജ്യോതിർലിംഗം നാസിക്കിൽ നിന്ന് 25 കിലോമീറ്റർ അകലെ ത്രയംബകേശ്വറിൽ ആണ് . ഇവിടെ ദർശനം നടത്തുന്നതിലൂടെ നിങ്ങളുടെ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. കൽസർപ്പ് ദോശ പൂജയ്ക്കാണ് കൂടുതലും ആളുകൾ ഇവിടെ പോകുന്നത്.

ഘുമേശ്വർ ജ്യോതിർലിംഗ്

ഔറംഗബാദ് ജില്ലയിലെ എല്ലോറ ഗുഹയ്ക്ക് സമീപമാണ് ഘുമേശ്വർ ജ്യോതിർലിംഗ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ഒരു തടാകമുണ്ട്. ഈ തടാകത്തിൽ കുളിച്ചാണ് ആളുകൾ ക്ഷേത്ര ദർശനം നടത്തുന്നത്.ക്ഷേത്രത്തിൽ എത്തി എല്ലാ പാപങ്ങൾക്കും മാപ്പ് ചോദിക്കുന്നു എന്നാണ് സങ്കല്പം. കുട്ടികളില്ലാത്തവർത്തും ദാമ്പത്യത്തിൽ പ്രശ്‌നങ്ങളുളളവർക്കും ഇവിടുട്ടെ ദർശനം ഫലം നൽകുമെന്നാണ് കരുതിപോകുന്നത്.

 കേദാർനാഥ് ജ്യോതിർലിംഗ്

ഹരിദ്വാറിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ബാബ കേദാർനാഥിന്റെ വാസസ്ഥലം. ഹിമാലയൻ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ജ്യോതിർലിംഗം സന്ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും എത്തുന്നത്.

വിശ്വനാഥ ജ്യോതിർലിംഗം

ബനാറസിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള വിശ്വനാഥ ജ്യോതിർലിംഗം വളരെ പ്രശസ്തമാണ്. ഇവിടെ ദർശനം നടത്തുന്നതിലൂടെ ഭക്തരുടെ എല്ലാ വിഷമതകളും മാറുമെന്നാണ് വിശ്വാസം. കാശിയെ ബാബ ഭോലേനാഥിന്റെ നഗരം എന്നും വിളിക്കുന്നു. സാവൻ മാസത്തിലെ ഇവിടുത്തെ കാഴ്ച അതിമനോഹരമാണ്.

രാമേശ്വരം ജ്യോതിർലിംഗം

രാമേശ്വരത്തെ തൃച്ചാനപ്പള്ളിയിലെ കടൽത്തീരത്ത് ആണ് രാമേശ്വരം ജ്യോതിർലിംഗം . ശ്രീരാമൻ സ്ഥാപിച്ച ജ്യോതിർലിംഗം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ ആരാധിക്കുന്നതിലൂടെ ബ്രഹ്മഹത്യ എന്ന ദോഷത്തിൽ നിന്ന് മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

12 ജ്യോതിർലിംഗങ്ങൾ ദർശനം നടത്താൽ ഇന്ത്യൻ റെയിൽവേയുടെ ഒരു ടൂർ പാക്കേജ് ഉണ്ട്, ഇന്ത്യയിലെ വലിയ നഗരങ്ങളായ ഡൽഹി, പൂനെ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, അഹമ്മദാബാദ് തുടങ്ങി മറ്റ് നഗരങ്ങളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. 1,05,000 രൂപയാണ് പാക്കേജിന്റെ വില. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിനിൽ ആണ് യാത്ര. 8 രാത്രിയും 9 പകലും കൊണ്ട് ഈ യാത്ര പൂർത്തിയാക്കാമെന്നാണ് ഇന്ത്യൻ റെയിൽവെ പറയുന്നത്.

 

Tags: LORD SIVAS JYOTHIRLINGAFAMOUS SIVA TEMPLE
Share
Tweet
Send
Share

Latest stories from this section

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

Latest News

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies