Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

by Brave India Desk
Nov 4, 2026, 02:56 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കോട്ടയം: ചലച്ചിത്ര ശാഖയ്ക്ക് പകരംവെക്കാനില്ലാത്ത സംഭാവനകൾ നൽകിയ അതുല്യ സംവിധായകൻ ജി. അരവിന്ദന്റെ ഓർമ്മയ്ക്കായി തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ‘അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2027’-ന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത നടൻ വിജയരാഘവൻ നിർവ്വഹിച്ചു. 2027 മാർച്ച് 13, 14, 15 തീയതികളിൽ കോട്ടയത്തു വെച്ചാണ് മേള അരങ്ങേറുന്നത്. ചടങ്ങിൽ ആർ. സാനു, അഡ്വ. അനിൽ ഐക്കര, ശ്രീകുമാർ ജി, സാജൻ, സൂരജ് മുതുകാട്ട്, ശ്രീകുമാർ, നന്ദഗോപൻ, ആദിശേഷൻ, രൂപേഷ് സി.ബി, മനു മറ്റക്കര തുടങ്ങിയ സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Stories you may like

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

ചലച്ചിത്ര മേളയിലേക്കുള്ള ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും എൻട്രികൾ സമർപ്പിക്കാനുള്ള തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 നവംബർ 10 മുതൽ 2027 ജനുവരി 10 വരെ ചിത്രങ്ങൾ സമർപ്പിക്കാം. 40 മിനിറ്റോ അതിൽ താഴെയോ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളെയാണ് മത്സരവിഭാഗത്തിൽ പരിഗണിക്കുന്നത്. ഇത്തവണ ഹ്രസ്വചിത്രങ്ങൾക്ക് പുറമെ ഡോക്യുമെന്ററികളെയും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മേളയുടെ പ്രധാന സവിശേഷത. പൊതുവിഭാഗം, ക്യാമ്പസ് വിഭാഗം എന്നിങ്ങനെ രണ്ട് പ്രധാന തലങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

വൻ തുകയുടെ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. പൊതുവിഭാഗത്തിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തി ശില്പവും പുരസ്കാരമായി ലഭിക്കും. കൂടാതെ മികച്ച നടൻ, നടി, സംവിധായകൻ, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ എന്നീ സാങ്കേതിക-അഭിനയ മികവുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകും. ക്യാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രത്തിനും മികച്ച ഡോക്യുമെന്ററിക്കും 50,000 രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കും. പനോരമ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് 10,000 രൂപ വീതം പ്രത്യേക അവാർഡും നൽകും. പൊതുവിഭാഗത്തിന് 1000 രൂപ എൻട്രി ഫീസ് ഈടാക്കുമ്പോൾ ക്യാമ്പസ് വിഭാഗത്തിന് എൻട്രി ഫീസ് സൗജന്യമാണ്.

2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 30 വരെയുള്ള കാലയളവിൽ പൂർത്തിയാക്കിയതോ റിലീസ് ചെയ്തതോ ആയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മുൻ പതിപ്പിൽ കശ്മീർ മുതൽ തമിഴ്‌നാട് വരെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ഭാഷാ ചിത്രങ്ങളാണ് മത്സരത്തിന് എത്തിയത്. പ്രശസ്ത സംവിധായകനും സിനിമാ നിരൂപകനുമായ വിജയകൃഷ്ണനാണ് ഇത്തവണയും ഫെസ്റ്റിവൽ ഡയറക്ടറായി പ്രവർത്തിക്കുന്നത്. മത്സരത്തിലെത്തുന്ന ചിത്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചലച്ചിത്ര രംഗത്തെ പ്രമുഖരടങ്ങിയ ജൂറിയെ നിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. താത്പര്യമുള്ളവർക്ക് https://filmfreeway.com/Aravindam എന്ന വെബ്‌സൈറ്റ് വഴിയും +91 70128 64173 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെയും കൂടുതൽ വിവരങ്ങൾ അറിയാനും എൻട്രികൾ സമർപ്പിക്കാനും സാധിക്കും.

Tags: award
Share
Tweet
Send
Share

Latest stories from this section

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

Latest News

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies