Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Article

രമേശ് പാണ്ഡെ, രാജേന്ദ്ര പ്രസാദ് ധാർക്കർ : രാമനുവേണ്ടി പതറാതെ നിന്ന ധീരബലിദാനികൾ

by Brave India Desk
Jan 22, 2024, 08:22 am IST
in Article
Share on Facebook
Tweet
WhatsApp
Telegram

ശ്രീരാമജൻമഭൂമിയിലെ ക്ഷേത്രത്തിൻരെ പുനർനിർമ്മാണം   അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യം മുഴുവൻ ഉത്സവ ലഹരിയിലാണ്. കുഞ്ഞുപാദങ്ങൾ പിച്ചവെച്ച് രാം ലല്ല  പിറന്ന മണ്ണിലേക്ക് നടന്നെത്തുന്നത് ലോകം മുഴുവനും ഉറ്റുനോക്കുകയാണ് .  അയോധ്യയിലെ ഇതേ തെരുവുകൾ ശ്രീരാമന് വേണ്ടി പോരാടാൻ ഇറങ്ങിയ ഒരു ജനതയുടെ ചോരയും കണ്ണീരും ചിതറിത്തെറിച്ച്  ഭാരതത്തിന്റെ മുഴുവൻ വേദനയായി മാറിയിരുന്നു.

1990 ഒക്ടോബർ 30! അയോദ്ധ്യയുടെ ചരിത്രതാളുകൾക്ക് മറക്കാനാവാത്ത ദിനം . ജൻമഭൂമിയിൽ പരിക്രമണം ചെയ്യാനെത്തിയ കർസേവകരെ യാതൊരു പ്രകോപനുമില്ലാതെ മുലായം സിംഗിൻറെ പോലീസ് അതി ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ദിവസം.  അൻപതിലധികം കർസേവകരാണ് അന്ന് ജീവത്യാഗം ചെയ്തത്.

Stories you may like

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

അയോദ്ധ്യയിൽ ഒരു പരുന്തുപോലും പറക്കില്ല എന്നായിരുന്നു  മുലായം സിംഗിൻറെ  പ്രഖ്യാപനം. അയോദ്ധ്യയിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി.   200 കിലോമീറ്റർ അപ്പുറത്ത് തന്നെ  വാഹനങ്ങൾ തടഞ്ഞും. ഇതിനെയെല്ലാം  അതിജീവിച്ച്,  അത്രയും ദൂരം കാൽനടയായി നടന്ന് കർസേവകർ അന്ന് അയോദ്ധ്യയിലെത്തി.

ആദ്യ ദിവസം തർക്കമന്ദിരത്തിൽ കയറി കാവിക്കൊടി നാട്ടി.  അടുത്ത ദിവസം ജൻമസ്ഥാനത്തിന് ചുറ്റുമിരുന്ന് നാമം ജപിക്കുകയായിരുന്നു.ജൻമഭൂമിയിൽ ശ്രീരാമ നാമം ജപിച്ചുകൊണ്ടിരുന്ന നിരായുധരായ മനുഷ്യർക്കുനേരെ ഒരു മുന്നറിയിപ്പുമില്ലാതെ പോലീസ് നിരവധി തവണ വെടിയുതിർത്തു. 16 വയസ്സുള്ള കുട്ടികൾ മുതൽ വൃദ്ധരെ വരെ അന്ന് മുലായത്തിൻറെ പോലീസ് കൊലപ്പെടുത്തി.

അന്ന് കർസേകവകരെ നയിച്ചവരിൽ പ്രധാനിയായിരുന്നു രമേശ് പാണ്ഡെ. ഒരു ഇഷ്ടിക ചൂളയിലെ മേൽനോട്ടക്കാരനായിരുന്നു അദ്ദേഹം. ഭാര്യയും നാലു കുട്ടികളുമടങ്ങുന്ന കുടുംബത്തിൻറെ അത്താണി.  ” ശ്രീരാമന് വേണ്ടിയാണ് ഞാൻ പോകുന്നത്, അതുകഴിഞ്ഞാൽ തിരിച്ചു വരും . അദ്ദേഹം തൻറെ പത്നിയായ ഗായത്രിയ്ക്ക് വാക്കുകൊടുത്തു. പക്ഷെ ഒരിക്കലും തിരിച്ചുവരാൻ അദ്ദേഹമുണ്ടായില്ല.

മൂന്നു ദിവസത്തിന് ശേഷം വീട്ടിലെത്തിച്ച ജീവനറ്റ ശരീരം കണ്ട് ആ കുടുംബം വിറങ്ങലിച്ചു നിന്നു. പ്രാരാബ്ധവും ബുദ്ധിമുട്ടുകളും ഗായത്രിയെ തളർത്തിയില്ല. ഭർത്താവിൻറെ ഓർമ്മയിൽ കഠിനമായി അദ്ധ്വാനിച്ച്  നാലുമക്കളെയും അവർ നല്ല നലയിൽ വളർത്തി.  രാം ലല്ല അയോദ്ധ്യയിൽ തിരികെ എത്തുമ്പോൾ ഗായത്രി ആഹ്ലാദവതിയാണ്. തൻറെ ഭർത്താവിൻറെ ജീവത്യാഗം വെറുതെ ആയില്ല.

അയോദ്ധ്യയിലെ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു പേരാണ് രാജേന്ദ്ര പ്രസാദ് ധാർക്കർ. നെഞ്ചിൽ വെടിയുണ്ടയേറ്റ് പ്രാണൻ പിടയുമ്പോൾ വെറും പതിനാറു വയസ്സ് മാത്രമായിരുന്നു രാജേന്ദ്രപ്രസാദിന്റെ പ്രായം.  അച്ഛനോടും അമ്മാവനോടും ഒപ്പമായിരുന്നു അവൻ അയോദ്ധ്യയിലെത്തിയത്.  അവിടെ ഇരുന്ന് നാമം ജപിച്ചിരുന്ന അവർക്കു നേരെ ആദ്യം പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

എന്താണ് നടക്കുന്നതെന്ന് അറിയാതെ കണ്ണു കാണാതെ പകച്ചു നിന്ന അവൻറെ ജീവനെടുത്ത് ഒരു വെടിയുണ്ട ശരീരത്തിലേക്ക് പാഞ്ഞുകയറി. കുഞ്ഞനുജൻ രവീന്ദ്രപ്രസാദ് ധാർക്കറിന് അന്ന് എട്ടുവയസ്സുമാത്രമായിരുന്നു പ്രായം.

നീ കൊച്ചു കുട്ടിയാണെന്നും അമ്മയോടൊപ്പം നിൽക്കണമെന്നും ഞാനും അച്ഛനും അമ്മാവനും പോയി തീരികെ വരാമെന്നും , പറഞ്ഞ് ചേട്ടൻ യാത്രയാകുന്നത് അദ്ദേഹത്തിന് ഇന്നും ഓർമ്മയിലുണ്ട്. അച്ഛനും അമ്മാവനും തിരികെ എത്തിയപ്പോൾ ചേട്ടൻ കൂടെയില്ല. ഇന്ന് രാമക്ഷേത്രം പൂർണമാകുമ്പോൾ തൻറെ സഹോദരൻറെ  ജീവത്യാഗം സഫലമായി എന്ന് രവീന്ദ്രപ്രസാദ് ഓർക്കുന്നു.

അഞ്ഞൂറുകൊല്ലമായി അനേകായിരങ്ങളാണ് ഈ ധർമ്മ സമരത്തിനായി ജീവൻ വെടിഞ്ഞത്.സിഖ് വീരൻമാരായ നിഹംഗുകളും നാഗാ സന്യാസിമാരും ഇതിനായി ആ മണ്ണിൽ ജീവൻ വെടിഞ്ഞിട്ടുണ്ട്.  ബാബറിൻറെയും ഔറംഗസേബിൻറെയും മുതൽ മുലായം സിംഗ് വരെയുള്ള ആക്രമണകാരികളുടെ ആയുധങ്ങൾക്കു മുന്നിൽ പതിനായിരങ്ങൾ രാം ലല്ലയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തു.

ഇന്ന് അവരുടെയെല്ലാം ജീവത്യാഗത്തിന് ഫലം ലഭിച്ചിരിക്കുന്നു. ധർമ്മ സമരത്തിൻറെ അഞ്ഞൂറു വർഷത്തിൻറെ കാത്തിരിപ്പിന് വിരാമമാകുന്നു.  വീരത്യാഗികളായ  ഓരോരുത്തരെയും  സ്മരിച്ചുകൊണ്ട് അയോധ്യയിലേക്ക് രാംലല്ല തിരികെ എത്തുന്നു .

Tags: RAMESH PANDEUntold Stories of KarsevaksMartyrs in AyodhyaAyodhya Ram Mandir Ram Janmabhoomi MandirKar sevaks.ayodhyaRAJENDRAPRASAD DHARKAR
Share
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies