Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Travel

ആരോ പതിപ്പിച്ച വിരലടയാളം പോലൊരു ദ്വീപ്; അറിയാം മനംമയക്കുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ

by Brave India Desk
Feb 14, 2024, 05:45 pm IST
in Travel
Share on Facebook
Tweet
WhatsApp
Telegram

എവരെയും ആകർഷിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദ്വീപുകളാണ്. എത്തിപ്പെടാൻ പ്രയാസമെങ്കിലും യാത്ര ഇഷ്ടപ്പെടുന്നവരുടെയെല്ലാം ബക്കറ്റ് ലിസ്റ്റിൽ ഇവ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അത്തരത്തിലൊരു ദ്വീപിന്റെ ചിത്രമാണ് ഇന്ന് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു രാജ്യമാണ് ഉയരം കുറഞ്ഞ പർവതങ്ങളും ദ്വീപുകളും കൊണ്ട് മനോഹരമായ ക്രൊയേഷ്യ. കടലിന്റെ തീരത്ത് ഒരു ചന്ദ്രക്കലയെ അനുസ്മരിപ്പിക്കുന്ന രാജ്യമാണ് ഇത്. ഈ രാജ്യത്ത് വിരലടയാളം പതിപ്പിച്ചു വച്ചതു പോലെ ഒരു ദ്വീപുണ്ട്. ബാവ്ൽജെനാക് ദ്വീപ് എന്നാണ് ഈ ദ്വീപിന്റെ പേര്.

Stories you may like

12 ദിവസം, 9 ക്ഷേത്ര നഗരങ്ങൾ, ചെലവ് 21,000 രൂപയിൽ താഴെ! ദക്ഷിണേന്ത്യൻ തീർഥാടനത്തിന് വമ്പൻ ഓഫറുമായി IRCTC

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

1000 ഡ്രൈ-സ്റ്റോൺ മെഡിറ്ററേനിയൻ മതിലുകൾ കൊണ്ട് നിർമ്മിച്ചതാണ് ഈ ദ്വീപ്. ഷിബെനിക് ദ്വീപസമൂഹത്തിലെ ബാവ്ൽജെനാക് ദ്വീപ് മുകളിൽ നിന്ന് നോക്കിയാൽ ഒരു വിരലടയാളം പോലെയാണ് തോന്നുക. ഡ്രൈ സ്റ്റോൺ വാലിംഗ് ടെക്‌നിക് ഉപയോഗിച്ച്, ദ്വീപിലെമ്പാടും നിർമ്മിച്ച ചെറു മതിലുകൾ കാരണമാണ് ഈ ദ്വീപുകളെ വിരലടയാളം പോലെ തോന്നുന്നത്. ക്രൊയേഷ്യ തീരത്തിന്റെ മധ്യഭാഗത്തായാണ് ഈ ബാവ്ൽജെനാക് ദ്വീപ് സ്ഥിതി ചെയ്യുന്നത്.

മോർട്ടറോ മറ്റേതെങ്കിലും കെട്ടിട നിർമ്മാണ സാമഗ്രികളോ ഉപയോഗിക്കാതെ ചെറു ഘടനകൾ നിർമ്മിക്കുന്നതിനുള്ള ഒരു സാങ്കേതികതയാണ് ഡ്രൈ സ്റ്റോൺ വാളിംഗ്. കപ്രിജെ ദ്വീപിന് സമീപമാണ് ബാവ്ൽജെനാക് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിൽ ഇപ്പോൾ മനുഷ്യവാസമില്ല. എന്നാൽ, 19-ാം നൂറ്റാണ്ടിൽ അയൽ ദ്വീപായ കപ്രിജെയിൽ നിന്നുള്ള കർഷകർ ഈ ദ്വീപിൽ കാർഷിക കോളനിവൽക്കരണം ആരംഭിച്ചതായി സൂചനകളുണ്ട്. ഇവിടെയെത്തിയ കർഷകർ ദ്വീപിൽ മുന്തിരിത്തോട്ടങ്ങൾ വച്ച് പിടിപ്പിച്ചു. ഒലിവ് മരങ്ങൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് വലിയൊരു കാർഷിക സംസ്‌കാരം നില നിന്നിരുന്നതിന്റെ ബാക്കി പത്രങ്ങൾ ഇവിടെ ഇപ്പോഴും ഉണ്ട്.

0.14 സ്‌ക്വയർ കിലോമീറ്റർ മാത്രം വലിപ്പമുള്ള ദ്വീപിലെ മതിലിന് 23.357 കിലോമീറ്റർ നീളമുണ്ട്. ദ്വീപിന്റെ തീരപ്രദേശം 1431 മീറ്ററിൽ കൂടുതൽ ഇല്ലെന്ന കാര്യവും നാം മനസിലാക്കണം. കൃഷി ഭൂമിയുടെ അതിരുകൾ നിർണ്ണയിക്കാൻ വേണ്ടിയാണ് ഈ ചെറുകൽമതിലുകൾ നിർമിച്ചിരിക്കുന്നത്. ഈ കൽഭിത്തികൾ ഒലിവ് മരങ്ങളെയും മുന്തിരിവള്ളികളെയും കടലിൽ നിന്നുള്ള ശക്തമായ കാറ്റിൽ നിന്ന് സംരക്ഷിച്ചു. 2018-ൽ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ബാവ്ൽജെനാക്കിനെ ഉൾപ്പെടുത്തിയിരുന്നു.

Tags: travelBavljenac IslandBALJENAC
Share1
Tweet
Send
Share

Latest stories from this section

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

Latest News

മുസ്ലിം വിഭാഗത്തിലുള്ളവരോട് പെരുമാറാൻ പ്രത്യേക മാർഗനിർദേശങ്ങൾ ; യുകെയിൽ ‘ടു-ടയർ പോലീസിങ്’ ; വിമർശനം ശക്തമാകുന്നു

മുസ്ലിം വിഭാഗത്തിലുള്ളവരോട് പെരുമാറാൻ പ്രത്യേക മാർഗനിർദേശങ്ങൾ ; യുകെയിൽ ‘ടു-ടയർ പോലീസിങ്’ ; വിമർശനം ശക്തമാകുന്നു

‘ബോസ്’ വിളിച്ചു, പിന്നാലെ അമിത് ഷായുടെ പേര്; ദുബായ് ആശുപത്രിയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ. സുധാകരനെ ഐ.സി.യു.വിൽ കണ്ട് മകൻ

‘ബോസ്’ വിളിച്ചു, പിന്നാലെ അമിത് ഷായുടെ പേര്; ദുബായ് ആശുപത്രിയിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെ. സുധാകരനെ ഐ.സി.യു.വിൽ കണ്ട് മകൻ

‘ശിക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് കേസ് വ്യാജമാകില്ല, അതിജീവിതയ്ക്ക് അപ്പീലിന് അവകാശമുണ്ട്’; ലിജു കൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യുസിസി

‘ശിക്ഷിക്കപ്പെട്ടില്ല എന്നതുകൊണ്ട് കേസ് വ്യാജമാകില്ല, അതിജീവിതയ്ക്ക് അപ്പീലിന് അവകാശമുണ്ട്’; ലിജു കൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡബ്ല്യുസിസി

സ്റ്റാലിനെ അനുനയിപ്പിക്കാൻ വീട്ടിലേക്ക് ഓടിയെത്തി ഇൻഡി സഖ്യ നേതാക്കൾ ; ചെന്നൈയിൽ കോൺഗ്രസിനെതിരെ ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം

സ്റ്റാലിനെ അനുനയിപ്പിക്കാൻ വീട്ടിലേക്ക് ഓടിയെത്തി ഇൻഡി സഖ്യ നേതാക്കൾ ; ചെന്നൈയിൽ കോൺഗ്രസിനെതിരെ ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

ഭാരതത്തിന്റെ ആത്മാവ് ഉണരുന്നു : രാഷ്ട്രനിർമ്മാണത്തിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മോഹൻ ഭാഗവത്

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

‘ബ്രദർ….!’ ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ബ്രദർ സ്റ്റാലിന്റെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി ; ഒറ്റുകാരോട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് സ്റ്റാലിൻ

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

രാജ്യത്തിന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നത് ലഹരി ; ‘നശാ മുക്ത് യുവ അഭിയാൻ’ ശക്തമായി നടപ്പിലാക്കുമെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies