Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

മെസിയില്ലാതെ ഇറങ്ങിയിട്ടും തകർപ്പൻ ജയം ആഘോഷിച്ച് അർജന്റീന

by Brave India Desk
Mar 23, 2024, 09:49 am IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് തകർപ്പൻ ജയം. ഫിലാഡൽഫിയയിൽ അരങ്ങേറിയ പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് എൽ സാൽവദോറിനെയാണ് അർജന്റീന കീഴടക്കിയത്. ആദ്യ പകുതിയിൽ അർജന്റീന രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.

പതിനാറാം മിനിറ്റിൽ ഡിഫൻഡർ ക്രിസ്ത്യൻ റൊമേറൊ അർജന്റീനയെ മുന്നിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപ് എൻസോ ഫെർണാണ്ടസ് ആൽബിസെലസ്റ്റികളുടെ ലീഡ് വർദ്ധിപ്പിച്ചു. ഫസ്റ്റ് ഹാഫ് അവസാനിക്കുമ്പോൾ അർജന്റീന 2-0ത്തിന് ലീഡ് ചെയ്തു.

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

സെക്കന്റ് ഹാഫ് ആരംഭിച്ച് ഏഴ് മിനിറ്റിനുള്ളിൽ അർജന്റീന വീണ്ടും എൽ സാൽവദോറിന്റെ വല കുലുക്കി. ഇത്തവണ ജിയോവാനി ലോ സെൽസോയായിരുന്നു സ്‌കോറർ. സ്‌കലോണിയുടെ ടീമിന് പിന്നെയും ഒരുപാട് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. സൂപ്പർ താരവും ക്യാപ്റ്റനുമായ ലയണൽ മെസി പരിക്കിനെ തുടർന്ന് എൽ സാൽവദോറിനെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചിരുന്നില്ല.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഒരു സൗഹൃദ മത്സരം കൂടി അർജന്റീന കളിക്കും. ബുധനാഴ്ച മറ്റൊരു മധ്യ അമേരിക്കൻ ടീമായ കോസ്റ്റാറിക്കയാണ് അർജന്റീനയുടെ എതിരാളികൾ. ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന.

Tags: football
Share3
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies