Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ബിജെപി പ്രവർത്തകരെ വെറുക്കരുതേ…; പുതിയ നാടകവുമായി കെജ്രിവാൾ; അഴിക്കുള്ളിൽ നിന്നെത്തിയ സന്ദേശം വായിച്ച് ഭാര്യ

by Brave India Desk
Mar 23, 2024, 01:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് കൈമാറിയ സന്ദേശം പുറത്ത് വിട്ട് ഭാര്യയും മുൻ ഐആർഎസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാൾ. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരണമെന്നും, ബിജെപി പ്രവർത്തകരെ പോലും വെറുക്കരുതെന്നും കെജ്രിവാൾ തന്റെ സന്ദേശത്തിൽ പറയുന്നു.’സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരുക. ബിജെപിയിൽ നിന്നുള്ളവരെ പോലും വെറുക്കരുത്. അവരെല്ലാം ഞങ്ങളുടെ സഹോദരീ സഹോദരന്മാരാണ്’ എന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ

അറസ്റ്റിൽ അത്ഭുതം ഇല്ലെന്നും ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. വേഗം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ദുർബലപെടുത്തുന്ന ശക്തികൾ രാജ്യത്തിനു അകത്തും പുറത്തുമുണ്ട്. ഇവരെ മനസിലാക്കണമെന്നും, ജാഗ്രത പാലിക്കണമെന്നുംം തോൽപ്പിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.

Stories you may like

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

‘പ്രിയപ്പെട്ടവരേ, ഇന്നലെ എന്നെ അറസ്റ്റ് ചെയ്തു. അകത്തായാലും പുറത്തായാലും ഓരോ നിമിഷവും ഞാൻ രാജ്യസേവനത്തിൽ തുടർന്നുകൊണ്ടേയിരിക്കും. എൻറെ ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി സമർപ്പിച്ചതാണ്. ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടിയാണ്. പോരാടാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ഭൂമിയിൽ ജനിച്ചത്. ഇന്നുവരെ ഞാൻ ഏറെ പോരാട്ടങ്ങൾ നടത്തി. വരും ദിവസങ്ങളിൽ വലിയ പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്നതിനാൽ ഈ അറസ്റ്റ് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. നിങ്ങളിൽ നിന്ന് എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചു. ഭാരതം പോലൊരു മഹത്തായ നാട്ടിൽ വീണ്ടും ജനിക്കാൻ കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരുപാട് പുണ്യങ്ങൾ ചെയ്തിട്ടുണ്ടാകണം. എന്നിങ്ങനെയാണ് കെജ്രിവാളിന്റെ സന്ദേശത്തിൽ പറയുന്നത്.

കെജ്രിവാൾ അകത്താണല്ലോയെന്നും ഇനി അവർക്ക് 1000 രൂപ നൽകുക ആരാണെന്നും ഡൽഹിയിലെ സ്ത്രീകൾ ആലോചിക്കുന്നുണ്ടാകും. അവരുടെ സഹോദരനെയും മകനെയും വിശ്വസിക്കാൻ ഞാൻ അഭ്യർഥിക്കുകയാണ്. ഏറെക്കാലം അഴികൾക്കുള്ളിൽ കിടത്താൻ ഒരു ജയിലിനുമാകില്ല. ഞാൻ പുറത്തുവരികയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യും. എ.എ.പി അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്; ഞാൻ അകത്താണ് എന്ന കാരണത്താൽ ഒരു സാമൂഹിക സേവന പ്രവൃത്തിയും ഒഴിവാക്കരുത്. ഈ കാരണത്താൽ ബി.ജെ.പിയെ വെറുക്കരുത്. അവരും നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഞാൻ തിരിച്ചുവരും, ജയ് ഹിന്ദെന്ന് കെജ്രിവാൾ കുറിച്ചു.

Tags: sunita kejriwal with kejriwal
Share14
Tweet
Send
Share

Latest stories from this section

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

Latest News

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology