Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

by Brave India Desk
Nov 28, 2026, 11:47 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് താമരശ്ശേരിയിൽ ഇരുപതുകാരിയായ യുവതിയെ നിർത്തിയിട്ട സ്വകാര്യ ബസിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിലായി. അടിവാരം-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, ക്ലീനറായ കൈതപ്പൊയിൽ സ്വദേശി പി.എസ്. സജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവതിയുടെ കുടുംബവുമായി അടുത്ത പരിചയമുള്ളവരാണ് പ്രതികളായ ഇരുവരും. നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഏപ്രിൽ മാസം മുതൽ പ്രതികൾ യുവതിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

നരിക്കുനിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആദ്യം ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ പ്രതികൾ യുവതിക്ക് ലഹരി കലർന്ന പാനീയം നൽകി ബോധരഹിതയാക്കിയ ശേഷം ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തങ്ങൾ ജോലി ചെയ്യുന്ന ബസിൽ കയറ്റിക്കൊണ്ടുപോയി അടിവാരത്തെ വിജനമായ സ്ഥലങ്ങളിലും താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപവും വാഹനം നിർത്തി ഷട്ടറുകൾ താഴ്ത്തി പലതവണ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Stories you may like

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

കണക്ക് പറഞ്ഞുതന്നെ തീർക്കും’ കൊലവിളി പ്രസംഗം കുരുക്കായി; സിപിഎം നേതാവ് ടി.ഐ.മധുസൂദനനെതിരെ കേസെടുത്ത് പോലീസ്!

അതിക്രൂരമായ പീഡനങ്ങളെത്തുടർന്ന് കടുത്ത മാനസികാഘാതത്തിലായ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് കൊടുവള്ളി, കാക്കൂർ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയുമായിരുന്നു. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരും ലഹരി ഇടപാടുകൾ നടത്തുന്നവരുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ മറ്റ് ചിലർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് യുവതി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags: Kozhikodethamarassery gang rape
Share
Tweet
Send
Share

Latest stories from this section

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഞാൻ വി.ഡി. സതീശന്റെ ചാവേറല്ല, ഷാഫി പറമ്പിൽ എനിക്കൊരു ഇരയുമല്ല’:രാജ്‌മോഹൻ ഉണ്ണിത്താൻ

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ ; ആദ്യ ട്രയൽ റൺ പൂർത്തിയായി ; ഉപഹാരമായി നൽകാനുള്ള സ്വർണക്കോലവും തയ്യാർ

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; തമ്പാനൂർ മുതൽ കിഴക്കേക്കോട്ട വരെ വെള്ളത്തിൽ മുങ്ങി, 9 ജില്ലകളിൽ യെലോ അലർട്ട്’

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, ഉമ്മൻചാണ്ടി ഞങ്ങൾക്ക് എല്ലാമെല്ലാമാണ്’; കോൺഗ്രസ് വിവാദങ്ങളിൽ   തിരുവഞ്ചൂർ രാധാകൃഷ്ണൻ

Latest News

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies